കോട്ടയം മെഡിക്കല്‍ കോളജിൽ ആധുനികം, പരിചരണം; 42.69 കോടിയുടെ പദ്ധതികൾ മുഖ്യമന്ത്രി സമർപ്പിച്ചു
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിെൻറയും മെഡിക്കല്‍ ആൻഡ് സര്‍ജിക്കല്‍ സ്റ്റോറിെൻറയും നിർമാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. 42.69 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ നിർമാണ ഉദ്ഘാടനവുമാണ് നിര്‍വഹിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. സുരേഷ്കുറുപ്പ് എം.എല്‍.എ, തോമസ് ചാഴികാടന്‍ എം.പി എന്നിവര്‍ വിശിഷ്ടാതിഥികളായി.
1800 കിടക്കകളും 180 ഐ.സി.യു കിടക്കകളും 28 ഓപറേഷന്‍ തിയറ്ററുകളും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളാണ് നിലവിലുള്ളത്. 36 വിഭാഗങ്ങളിലായി 250 ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനവും ലഭ്യമാണ്. മാസ്റ്റര്‍ പ്ലാെൻറ ഭാഗമായി 564 കോടി മുതല്‍മുടക്കുള്ള സര്‍ജിക്കല്‍ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് എന്നിവക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ഉദ്ഘാടനം ചെയ്ത പദ്ധതികള്‍
• െറസിഡൻറ് ക്വാര്‍ട്ടേഴ്‌സ് –12.10 കോടി
12.10 കോടി ചെലവഴിച്ചാണ് പി.ജി വിദ്യാര്‍ഥികള്‍ക്കായി ഫാമിലി അക്കമഡേഷന്‍ ഉറപ്പാക്കുന്ന െറസിഡൻറ് ക്വാര്‍ട്ടേഴ്‌സ് സജ്ജമാക്കിയിരിക്കുന്നത്. 100 അപ്പാര്‍ട്മെൻറുകളോട് കൂടിയ പി.ജി. റെസിഡൻറ് ക്വാട്ടേഴ്‌സാണിത്.
•ലേഡീസ് ഹോസ്റ്റല്‍ –12.24 കോടി
എം.ബി.ബി.എസ് വിദ്യാർഥിനികളുടെ മികച്ച താമസസൗകര്യത്തിനായി 12.24 കോടി ചെലവഴിച്ചാണ് ലേഡീസ് ഹോസ്റ്റല്‍ നിർമിച്ചിരിക്കുന്നത്. 450 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്.
• നെഗറ്റിവ് പ്രഷര്‍ െഎ.സി.യു –ഒരുകോടി
ഒരുകോടി മുടക്കിയാണ് പുതിയ അത്യാഹിത വിഭാഗത്തിെൻറ മുകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നെഗറ്റിവ് പ്രഷര്‍ ഐ.സി.യു സജ്ജമാക്കിയിരിക്കുന്നത്. വെൻറിലേറ്റര്‍, മോണിറ്റര്‍, സെന്‍ട്രല്‍ ഓക്‌സിജന്‍ മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. 12 കിടക്കകളുള്ള ഈ ആധുനിക സംവിധാനം ഒരു രോഗിയില്‍നിന്ന് മറ്റുള്ള രോഗികളിലേക്ക് അണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.
• പുതിയ വാര്‍ഡുകൾ –16.6 കോടി
16.6 കോടി മുടക്കി രണ്ടാമത്തെ ഘട്ടത്തിലെ നിർമാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ അത്യാഹിത വിഭാഗം ബ്ലോക്കിലെ മുകളിലത്തെ നിലയിലാണ് പുതിയ വാര്‍ഡുകളും ഐ.സി.യും ഒരുക്കിയിരിക്കുന്നത്. 100 കിടക്കകളോടുകൂടിയ ആറ് വാര്‍ഡുകളും 13 ഐസോലേഷന്‍ ബെഡുകളുമാണ് തയാറാക്കിയത്.
• ടോയ്ലറ്റ് സമുച്ചയം –75 ലക്ഷം
75 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാമത്തെ ആധുനിക ടോയ്ലറ്റ് സമുച്ചയം നിർമിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ പ്രയോജനം ചെയ്യും.
നിർമാണോദ്ഘാടനങ്ങള്‍
• സര്‍ജിക്കല്‍ ബ്ലോക്ക് –134.45 കോടി
മാസ്റ്റര്‍ പ്ലാനിെൻറ ആദ്യഘട്ടമായ സര്‍ജിക്കല്‍ ബ്ലോക്കിെൻറ നിർമാണോദ്ഘാടനമാണ്. കിഫ്ബി വഴി 134.45 കോടിയുടെ സാമ്പത്തികാനുമതി നല്‍കി. എട്ട് നിലകളിലായി 400 കിടക്കകളും 14 ആധുനിക ഓപറേഷന്‍ തിയറ്ററുകളും 54 ഐ.സി.യു കിടക്കകളും സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ആള്‍ട്രാസൗണ്ട് സ്‌കാന്‍ മുതലായവയെല്ലാം അടങ്ങുന്ന റേഡിയോളജി സ്യൂട്ട് എന്നിവ ഇതിെൻറ ഭാഗമാണ്. രണ്ടുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
• സര്‍ജിക്കല്‍ സ്‌റ്റോര്‍ –മൂന്നുകോടി
മൂന്നുകോടി രൂപ മുടക്കി രണ്ടു നിലകളിലായി 1399 ച.മീ വിസ്തീര്‍ണമുള്ള മെഡിക്കല്‍ ആൻഡ് സര്‍ജിക്കല്‍ സ്‌റ്റോര്‍ കെട്ടിടമാണ് സജ്ജമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.