മോദിയും പിണറായിയും ജനങ്ങളിൽനിന്ന് അകന്നവർ –ഉമ്മൻചാണ്ടി
text_fieldsചെറുവത്തൂർ: ഭരണപരാജയം നേരിടുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദിയും സംസ്ഥാനത്തെ പിണറായി വിജയനും ജനങ്ങളിൽനിന്ന് അകന്നതായും സമൂഹം പ്രതീക്ഷയോടെ കോൺഗ്രസിനെയാണ് നോക്കിക്കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കായി കാടങ്കോട് നിർമിച്ച ഇന്ദിര ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ പരസ്യങ്ങളുടെ മായയിൽ കഴിയുന്ന ഭരണകൂടമായി മാറിയെന്നും പരസ്യത്തിൽ പറയുന്നതൊന്നും സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് സാമാന്യബോധമുള്ള ആർക്കും ബോധ്യപ്പെടുമെന്നും അേദ്ദഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷ്, ശരത്ത് ലാൽ എന്നിവരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.പി.സി. രാമൻ സ്മാരക ഹാൾ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും അഡ്വ. എ. മമ്മൂട്ടി സ്മാരക ഹാൾ ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലും ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.