മോദി ചിത്രമുള്ള സമ്മേളന ബോര്‍ഡ് സി.ഐ.ടി.യു പുന:സ്ഥാപിച്ചു
text_fieldsപാലക്കാട്: മോദി ചിത്രമുള്ള സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്‍െറ പ്രചാരണ ബോര്‍ഡ് സംഘാടകര്‍ അതേ സ്ഥാനത്തു പുന:സ്ഥാപിച്ചു. സുല്‍ത്താന്‍പേട്ട ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് മുമ്പിലാണ് പൊലീസ് നിര്‍ദേശം അവഗണിച്ച് സി.ഐ.ടി.യു ബോര്‍ഡ് വീണ്ടും സ്ഥാപിച്ചത്. ബോര്‍ഡ് ചൊവ്വാഴ്ച രാത്രി മാറ്റിയത് പൊലീസാണെന്നും തങ്ങളെല്ലന്നും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. ഹംസ അറിയിച്ചു.
പ്രചാരണ ബോര്‍ഡിലെ ചിത്രം പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണെന്ന ബി.ജെ.പിയുടെ പരാതിയുടെ വെളിച്ചത്തില്‍ പാലക്കാട് എ.എസ്.പി പൂങ്കുഴലി ബോര്‍ഡ് 24 മണിക്കൂറിനകം എടുത്തുമാറ്റാന്‍ സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. സംഘാടകര്‍ നീക്കാത്തതിനെതുടര്‍ന്ന് ചൊവ്വാഴ്ച രാത്രി പത്തു മണിക്കുശേഷമാണ് പൊലീസ് ബോര്‍ഡ് നീക്കിയത്. ബുധനാഴ്ച രാവിലെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഇതേ ചിത്രമുള്ള പുതിയ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.
അച്ഛാ ദിന്‍ ആയേഗ (നല്ല കാലം വരുന്നു) എന്ന തലക്കെട്ടിലുള്ള ബോര്‍ഡില്‍ വാളേന്തിയ മോദി സിംഹാസനത്തിലിരുന്ന് പാവപ്പെട്ടവന്‍െറ മേല്‍ ചവിട്ടുന്ന കാര്‍ട്ടൂണ്‍ ചിത്രമാണുള്ളത്. പ്രധാനമന്ത്രിയെ അപമാനിക്കുന്നതായ ഒന്നും അതിലില്ളെന്നും ഭരണാധികാരികള്‍ വിമര്‍ശത്തിന് അതീതരല്ളെന്നും മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. വിഷയം പരിശോധിച്ച് നടപടിയെടുക്കുമെന്ന് എ.എസ്.പി പൂങ്കുഴലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.