ചോദ്യം ചോദിക്കുന്നവരെ മോദി സർക്കാർ ദേശവിരുദ്ധരാക്കുന്നു –ഡി. രാജ
text_fieldsകൊച്ചി: ചോദ്യങ്ങൾ ചോദിക്കുന്നവരെയും വിമർശിക്കുന്നവരെയും നരേന്ദ്ര മോദി സർക്കാർ ദേശവിരുദ്ധരാക്കുകയാണെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ. വിമർശിക്കാനും വിയോജിക്കാനുമുള്ള അവകാശം ജനാധിപത്യത്തിെൻറ ഭാഗമാണ്. അതില്ലാതാക്കാൻ മോദിയെ അനുവദിക്കരുത്. ബിനോയ് വിശ്വം എം.പി നയിക്കുന്ന എൽ.ഡി.എഫ് തെക്കൻ മേഖല വികസനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ.
രാജ്യത്തെ വിറ്റ് അംബാനിമാരുടെയും അദാനിമാരുടെയും താൽപര്യങ്ങളാണ് മോദി സംരക്ഷിക്കുന്നത്. സാധാരണ കർഷകരെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നില്ല. മോദിയുടെ ധാരണ മുതലാളിമാരാണ് സമ്പത്ത് ഉണ്ടാക്കുന്നെതന്നാണ്. കർഷകരാണ് ഈ രാജ്യത്തിെൻറ സമ്പത്ത്. തന്നെപോലുള്ളവരെ സമരജീവികൾ എന്നാണ് മോദി വിളിക്കുന്നത്. കോർപറേറ്റുകൾക്കും ഫാഷിസ്റ്റുകൾക്കും വർഗീയശക്തികൾക്കും എതിരായ പോരാട്ടത്തിന് അയ്യൻകാളിയുടെയും ശ്രീനാരായണഗുരുവിെൻറയും മണ്ണായ കേരളം മാതൃകയാകണം.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും ആദിവാസികൾക്കുമെതിരെ അക്രമം അഴിച്ചുവിടുന്നു. യു.ഡി.എഫ് പലപ്പോഴും ബി.ജെ.പിയോട് വിട്ടുവീഴ്ചയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും രാജ കുറ്റപ്പെടുത്തി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എം.വി. ഗോവിന്ദൻ, ജോസ് കെ. മാണി, തോമസ് ചാഴികാടൻ എം.പി, പി. വസന്തം, പ്രഫ. എം.കെ. സാനു, മേയർ എം. അനിൽകുമാർ, ടി.പി. പീതാംബരൻ, വി. സുരേന്ദ്രൻ പിള്ള, എ.പി. അബ്ദുൽ വഹാബ്, ജോർജ് അഗസ്റ്റിൻ, പി. രാജീവ്, എം.എൽ.എമാരായ എം. സ്വരാജ്, എസ്. ശർമ, സി.എൻ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.