'മോദി തീരുമാനിച്ചു ഞാൻ അനുസരിക്കുന്നു'; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, ഡൽഹിയിലേക്ക് യാത്രതിരിച്ചു
text_fieldsതിരുവനന്തപുരം: തൃശൂർ ലോക്സഭ മണ്ഡലത്തിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. മോദി തീരുമാനിച്ചു താൻ അനുസരിക്കുന്നുവെന്നായിരുന്നു ഡൽഹിയിലേക്കുള്ള യാത്രയെക്കുറിച്ച് സുരേഷ് ഗോപി പ്രതികരിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകുന്ന വിമാനത്തിലാവും സുരേഷ് ഗോപി യാത്രതിരിക്കുക. ഉച്ചക്ക് പതിനൊന്നരക്ക് ചായസൽക്കാരത്തിന് എത്താനാണ് മോദി നിർദേശിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ ഞായറാഴ്ച വൈകീട്ട് 7.15ന് അധികാരമേൽക്കും. 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ചടങ്ങിൽ നിയുക്ത പ്രധാനമന്ത്രിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. പിന്നീട് നടക്കുന്ന മന്ത്രിസഭ വികസനത്തിലായിരിക്കും മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞയെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ അറിയിച്ചു.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാംതവണ പ്രധാനമന്ത്രിയാകുന്ന മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അയൽരാജ്യങ്ങളുടെ ഭരണത്തലവന്മാർ അടക്കമുള്ളവർ മുഖ്യാതിഥികളായി എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.