കോൺഗ്രസ് നടപ്പാക്കിയ പദ്ധതികൾ മോദി പേരുമാറ്റി സ്വന്തമാക്കുന്നു -ശശി തരൂർ
text_fieldsഉള്ള്യേരി: യു.പി.എ സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ പ്രവർത്തകർക്ക് കഴിയണമെന്നും കോൺഗ്രസ് നടപ്പാക്കിയ പദ്ധതികൾ പേരുമാറ്റി സ്വന്തമാക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നും ശശി തരൂർ എം.പി പറഞ്ഞു.
ഉള്ള്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ‘ഉമ്മൻ ചാണ്ടി ഭവൻ’ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമ ഇടപെടലുകളും സമരങ്ങളും മാത്രം പോരെന്നും ജനങ്ങളോട് നേരിട്ട് സംവദിക്കാനും അവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനും കോൺഗ്രസ് പ്രവർത്തകർ സമയം കണ്ടെത്തണമെന്നും ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരാൻ ജനാധിപത്യവിശ്വാസികൾ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി ട്രഷറർ ടി. ഗണേഷ്ബാബു അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ്, ടി. സിദ്ദീഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.സി. അബു, കെ. ബാലകൃഷ്ണൻ കിടാവ്, കെ. രാമചന്ദ്രൻ മാസ്റ്റർ, കെ.എം. ഉമ്മർ, നിജേഷ് അരവിന്ദ്, എടാടത്ത് രാഘവൻ, സാജിദ് കോറോത്ത്, കെ. രാജീവൻ, ഗംഗാധരൻ കുറുപ്പച്ചൻകണ്ടി, യു.വി. ദിനേശ് മാണി എന്നിവർ സംസാരിച്ചു. പഴയകാല കോൺഗ്രസ് പ്രവർത്തകരെയും വിവിധ മേഖലകളിൽ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികളെയും അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.