ഗുരുവായൂർ ക്ഷേത്രദർശനം: പ്രധാനമന്ത്രി വെള്ളിയാഴ്ച കേരളത്തിലെത്തും
text_fieldsകൊച്ചി: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും. വെള്ളിയാഴ ്ച രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകും.
ക്ഷേത്ര ദർശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. 2 മണിക്ക് തിരിച്ചു പോകും.
പ്രധാന മന്ത്രിയുടെ സന്ദർശനത്തിൻെറ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനുള്ള യോഗം കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷതയിൽ ചേർന്നു. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡി.സി.പി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.