മോദിക്ക് താമരപ്പൂ തുലാഭാരം; ഉപയോഗിച്ചത് 91 കിലോ താമരപ്പൂ
text_fieldsഗുരുവായൂര്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ തു ലാഭാരം. 91 കിലോ താമര വേണ്ടിവന്നു. ശനിയാഴ്ച 20 മിനിറ്റാണ് അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴി ച്ചത്. രാവിലെ 10.20ന് എത്തിയ പ്രധാനമന്ത്രി കൊടിമരത്തിന് സമീപത്തുകൂടി ക്ഷേത്രത്തിന കത്തെത്തി കദളിക്കുല, മഞ്ഞപ്പട്ട്, ഉരുളിയിൽ നെയ്യ്, വെണ്ണ, കാണിക്ക, ഒരുകുട്ട താമര എന്നി വ സോപാനത്ത് സമർപ്പിച്ചു. കാളിയമർദന രൂപത്തിൽ അലങ്കരിച്ച ഭഗവാെൻറ വിഗ്രഹത്തിന് മുന്നിൽ അഞ്ച് മിനിറ്റ് ധ്യാനനിമഗ്നനായി നിന്നു. മോദി സമർപ്പിച്ച താമരകൾ വിഗ്രഹത്തിെൻറ പാദത്തിൽ സമർപ്പിച്ചു.
ക്ഷേത്രം മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി സോപാനപ്പടിയിൽ നിന്ന് തളികയിൽ നാക്കിലവെച്ച് തിരുമുടിമാല, കളഭം, ചന്ദനം എന്നിവ പ്രസാദമായി നൽകി. ഓതിക്കൻ പഴയം അഷ്ടമൂർത്തി നമ്പൂതിരിയും മേൽശാന്തിക്കൊപ്പം ഉണ്ടായിരുന്നു.
പിന്നീട് ഉപദേവനായ ഗണപതിയെ വണങ്ങി വടക്കേ നടയിലൂടെ പുറത്തു കടന്നു. ഇടത്തരികത്തുകാവ് ഭഗവതിയെ തൊഴുതശേഷമായിരുന്നു താമര കൊണ്ട് തുലാഭാരം. കോയമ്പത്തൂർ ആര്യവൈദ്യശാല എം.ഡി പി.ആർ. കൃഷ്ണകുമാറാണ് പ്രധാനമന്ത്രിക്ക് തുലഭാര വഴിപാട് നേർന്നത്. കൃഷ്ണകുമാറും പ്രധാനമന്ത്രിക്കൊപ്പം ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. തുലാഭാരം ജീവനക്കാർക്ക് പ്രധാനമന്ത്രി ദക്ഷിണ നൽകി.
പിന്നീട് അയ്യപ്പനെ തൊഴുത് 10.40 ഓടെ ക്ഷേത്രത്തിൽ നിന്ന് പുറത്തു കടന്നു. കാർ ഒരുക്കി നിർത്തിയിരുന്നെങ്കിലും മോദി അതിൽ കയറാതെ ശ്രീവത്സം ഗെസ്റ്റ് ഹൗസിലേക്ക് തിരിച്ചു നടന്നു. മുഴുക്കാപ്പ് കളഭം, അഴൽ, പാൽപായസം, അപ്പം, അട, അവിൽ, ശ്രീലകത്ത് നെയ് വിളക്ക് തുടങ്ങിയ വഴിപാടുകൾ പ്രധാനമന്ത്രിയായി ശീട്ടാക്കിയിരുന്നു.
കൊച്ചിയിൽ നിന്ന് 9.45ന് ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡിലിറങ്ങിയ പ്രധാനമന്ത്രി കാറിലാണ് ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയത്. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, നഗരസഭാധ്യക്ഷ വി.എസ്. രേവതി, ദേവസ്വം കമീഷണർ പി. വേണുഗോപാൽ, ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തെക്കെ നടയിലൂടെ നടന്നാണ് ക്ഷേത്രത്തിലേക്ക് വന്നത്.
ഗവർണർ ജസ്റ്റിസ് പി. സദാശിവം, കേന്ദ്രമന്ത്രി വി. മുരളീധരൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കിഴക്കെ ഗോപുരകവാടത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. തേലമ്പറ്റ നാരായണൻ നമ്പൂതിരി വേദമന്ത്രം ചൊല്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.