രൂപമാറ്റം വരുത്തി ചീറിപ്പാഞ്ഞ് വാഹനങ്ങൾ; കണ്ണടച്ച് അധികൃതർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന. രണ്ട് വർഷത്തിനിടയിൽ മോേട്ടാർവാഹനവകുപ്പ് പിടികൂടിയത് ഇത്തരം പതിനായിരത്തോളം വാഹനങ്ങൾ. കർശന നടപടികളുടെ അഭാവമാണ് നിയമലംഘനത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാഹനങ്ങൾ രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയാൽ കസ്റ്റഡിയിലെടുത്ത് കുറഞ്ഞത് 5000 രൂപ പിഴ ഇൗടാക്കി ഒരാഴ്ചക്കുള്ളിൽ ഷോറൂമിൽനിന്ന് ഇറക്കിയ രീതിയിൽ മോേട്ടാർവാഹനവകുപ്പ് ഉദ്യോഗസ്ഥനെ കാണിക്കാൻ നിർദേശിക്കണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം മോേട്ടാർ വാഹന ചട്ടപ്രകാരം വാഹനത്തിെൻറ പെർമിറ്റ് റദ്ദാക്കാൻ അധികാരമുണ്ട്. അത് പാലിക്കപ്പെടുന്നില്ലെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. പിഴ ചുമത്തി വാഹനങ്ങൾ വിട്ടുകൊടുക്കുന്ന രീതിയാണ് പൊതുവിൽ തുടരുന്നതെന്ന് മോേട്ടാർവാഹനവകുപ്പിലെ ഉന്നതൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ഓരോ വാഹനത്തിനും അത് രൂപകൽപന ചെയ്ത് നിർമിക്കുന്ന കമ്പനികള്‍ക്ക് ഡിസൈൻ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇപ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിെൻറ രൂപം മാറ്റാൻ നിബന്ധനകളുമുണ്ട്. മോട്ടോർവാഹന വകുപ്പിെൻറ അനുമതിയോടെ ആർ.സി ബുക്കിൽ ഈ മാറ്റങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.
ഇത് മറ്റ് യാത്രക്കാരെ അപായപ്പെടുത്തില്ലെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാലേ അനുവാദം ലഭിക്കൂ. അതൊന്നും സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഹരമായി മാറുകയാണ്. ലക്ഷങ്ങൾ ചെലവാക്കിയാണ് രൂപമാറ്റം വരുത്തുന്നത്. ഇരുചക്രവാഹനങ്ങളുടെ സൈലൻസർ, ക്രാഷ്ഗാർഡുകൾ, ലൈറ്റുകൾ, ഹോണുകൾ തുടങ്ങിയവയിൽ രൂപമാറ്റം വരുത്തുന്ന രീതിയാണ് പൊതുവിലുള്ളത്. ഇത്തരം വാഹനങ്ങളുണ്ടാക്കിയ അപകടങ്ങൾ നിരവധിയാണ്. ആഴ്ചകൾക്ക് മുമ്പാണ് രൂപമാറ്റം വരുത്തിയ ബൈക്കുകളുടെ മത്സരയോട്ടത്തിൽ മൂന്ന് ജീവൻ പൊലിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.