സർക്കാറിെൻറ മുകളിൽ പറക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കരുത്; ഡി.സി.പിക്കെതിരെ കോടിയേരി
text_fieldsതിരുവനന്തപരം: അധ രാത്രി സി.പിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസ് റെയ്ഡ് ചയ്ത ഡി.സി.പി ചൈത്ര തേരേസ ജേ ാണിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിശോധന വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയായിര ുന്നെന്ന് കോടിയേരി ആരോപിച്ചു.
സി.പി.എം നിരോധിച്ച പാർട്ടിയല്ല. സർക്കാറിെൻറ മുകളിൽ പറക്കാൻ ഒരു ഉദ് യോഗസ്ഥരും ശ്രമിക്കരുതെന്നും കോടിയേരി പറഞ്ഞു. അതേസമയം ഡി.സി.പി യുടെ നീക്കം ആസൂത്രിതമെന്ന് കരുതുന്നില്ലെന്നുമ അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയൻ ദേശം, ഭാഷ, ശരീരം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടിക്കടി കേരളത്തിലെത്തുന്നത് ആസൂത്രിത നീക്കത്തിെൻറ ഭാഗമാണെന്ന് കോടിയേരി ആരോപിച്ചു. ആർ.എസ്.എസ് പ്രവർത്തകനെ പോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിെൻറ ചരിത്രത്തെ കുറിച്ച് മോദിക്ക് അറിവില്ല. കേരള സംസ്കാരത്തെ തകർക്കാൻ കമ്യൂണിസ്റ്റുകാർ ശ്രമിക്കുന്നു എന്ന് പറഞ്ഞത് ഇതിെൻറ ഭാഗമാണ്. മോദിയുടെ അഴിമതി പരാമർശത്തെയും കോടിയേരി വിമർശിച്ചു. അഴിമതി കേസിൽ പെട്ട് ഒരു എൽ.ഡി. എഫ്. മന്ത്രിയും രാജിവെച്ചിട്ടില്ലെന്ന് പറഞ്ഞ കോടിയേരി അഴിമതിയെക്കുറിച്ച് പറയാൻ മോദിക്ക് അർഹതയുണ്ടോയെന്നും ചോദിച്ചു.
കമ്യൂണിസ്റ്റുകാർക്കെതിരായ ആരോപണങ്ങൾ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള നീക്കമാണ്. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറയുന്ന മോദിക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വനിതാ ബില്ല് പാസാക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.