Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2023 9:30 AM IST Updated On
date_range 22 April 2023 9:30 AM ISTമോദിയുടെ സന്ദർശനം: ട്രെയിൻ സമയങ്ങളിൽ മാറ്റം, നാളെയും മറ്റന്നാളും റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്...
text_fieldsbookmark_border
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദർശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി.
ഇതു പ്രകാരം റദ്ദാക്കിയ ട്രെയിനുകൾ:
കോട്ടയം വഴിയുള്ള തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി
എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ ഞായറാഴ്ച റദ്ദാക്കി.
കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി
ട്രെയിൻ സമയം, സ്റ്റേഷൻ മാറ്റം
ഞായർ, തിങ്കൾ ദിവസങ്ങളിൽ ചില ട്രെയിനുകൾ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊട്ടുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെ മാത്രമെ സർവീസ് നടത്തൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം - ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്നാകും പുറപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story