ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന് മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം :ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത്തവണത്തെ ഓണം വാരാഘോഷത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമെന്തെന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മാർഗമാക്കി ഓണാഘോഷത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ ഇടവേളക്ക് ശേഷം നടന്ന കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷം വന്‍ വിജയമായിരുന്നു. അത് മാതൃകാപരമായി സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇത്തവണ കൂടുതല്‍ വിദേശ സഞ്ചാരികള്‍ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനോടകം തന്നെ കേരളത്തെ ചെറിയ രീതിയില്‍ വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ചു കഴിഞ്ഞു.
ജില്ലാ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെയായിരിക്കും ഇത്തവണത്ത ആഘോഷം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയും ഇത്തവണ കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. വെര്‍ച്വല്‍ പൂക്കളം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ആഘോഷങ്ങളും ഉണ്ടാകും. പരിപാടികളില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കും-മന്ത്രി പറഞ്ഞു.
ഘോഷയാത്രയിലും കലാപരിപാടികളിലും വ്യത്യസ്തത ഉണ്ടാകണമെന്നും യുവതക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ആന്റണി രാജുവും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.