മുഹമ്മദ് ഹനീഷിന് കൊച്ചി മെട്രോയുടെ അധിക ചുമതല
text_fieldsകൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറുടെ അധിക ചുമതല സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷിന്. കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോർജ് ചുമതലയൊഴിയുന്നതിനെ തുടർന്നാണിത്. മുഹമ്മദ് ഹനീഷ് നവംബർ രണ്ടിന് ചുമതലയേൽക്കും.
മെട്രോയുടെ പൂർണ അധികച്ചുമതല നൽകിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കുന്ന കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിെൻറ സി.ഇ.ഒകൂടിയാണ് ഹനീഷ്. അണ്ടർ 17 ലോകകപ്പിെൻറ നോഡൽ ഒാഫിസറായും പ്രവർത്തിച്ചു. എറണാകുളം കലക്ടർ, പൊതുമരാമത്ത് സെക്രട്ടറി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.