നിസാമിെൻറ മനോനില തകരാറിലെന്ന്; റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാമിെൻറ മനോനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി ഉത്തരവ്. ജയിലിൽ കഴിയുന്ന നിസാമിെൻറ മനോനില തെറ്റിയതായും മതിയായ ചികിത്സ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അടുത്ത ബന്ധു നൽകിയ ഉപഹരജിയിലാണ് ഉത്തരവ്. വീണ്ടും കേസ് പരിഗണിക്കുന്ന ആഗസ്റ്റ് രണ്ടിനുമുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കീഴ്കോടതി വിധിക്കെതിെര നിസാം നൽകിയ അപ്പീലിലാണ് ഉപഹരജി സമർപ്പിച്ചിട്ടുള്ളത്.
ഇൗമാസം 14ന് ജയിൽ സന്ദർശിച്ച തനിക്ക് നിസാമിെൻറ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയെന്നും മനോനില തകരാറിലായ രീതിയിലായിരുന്നു ഇടപെടലെന്നും ഹരജിയിൽ പറയുന്നു. തന്നെ തിരിച്ചറിഞ്ഞില്ല. മാത്രമല്ല, അക്രമാസക്തനായാണ് കാണപ്പെട്ടത്. സ്വയം മുറിപ്പെടുത്താനോ മറ്റുള്ളവരെ ആക്രമിക്കാനോ ഉള്ള സാധ്യതയുണ്ട്. ഇൗ ഘട്ടത്തിൽ മനോരോഗ വിദഗ്ധെൻറ അടിയന്തര സഹായവും നിരന്തര ചികിത്സയും അത്യാവശ്യമാണ്. നിസാമിെൻറ മനോനില തകരാറിലാണെന്ന് തങ്ങൾക്കും തോന്നിയെന്നും എന്നാൽ, ചികിത്സ ലഭ്യമാക്കാൻ കഴിയില്ലെന്നുമുള്ള നിസ്സഹായാവസ്ഥയാണ് ജയിൽ അധികൃതർ പ്രകടിപ്പിച്ചത്. അതിനാൽ, തടവുശിക്ഷ വിധിച്ചുള്ള കീഴ്കോടതി വിധി നടപ്പാക്കുന്നത് തടയണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപഹരജി.
എന്നാൽ, നിസാമിെൻറ മനോനില തകരാറിലാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഇതിന് മെഡിക്കൽ ശാസ്ത്രത്തിെൻറ പിന്തുണയില്ല. നിസാം രോഗം നടിക്കുന്നതാകാനാണ് സാധ്യതയെന്നും ഡയറക്ടർ ജനറൽ ഒാഫ് േപ്രാസിക്യൂഷൻ ചൂണ്ടിക്കാട്ടി. മനോരോഗ പ്രശ്നങ്ങളുണ്ടെങ്കിൽതന്നെ സർക്കാറിനുകീഴിലെ മാനസികാരോഗ്യ കേന്ദ്രങ്ങളും ഡോക്ടർമാരും മുേഖന ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നും വ്യക്തമാക്കി. തുടർന്നാണ് വിശദീകരണത്തിന് കോടതി ഒരാഴ്ച നൽകിയത്.
ഇതിനിടെ, ചന്ദ്രബോസിനെ ഇടിച്ചുെകാല്ലാൻ ഉപയോഗിച്ച ഹമ്മർ കാർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമയെന്ന് അവകാശപ്പെടുന്ന കിരൺ രാജീവ് നൽകിയ ഹരജി ഹൈകോടതി തള്ളി. വാഹനാപകടത്തിൽ ഉൾപ്പെട്ടതല്ല ഇൗ വാഹനമെന്നും ഒരു കൊലപാതകത്തിന് ഉപയോഗിച്ച ആയുധമെന്ന നിലയിലാണ് ഇത് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നുമുള്ള സർക്കാറിെൻറ വാദം അംഗീകരിച്ചാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.