ഭാഗവതിനെ വിലക്കിയതിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്തുന്നതിൽ നിന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിനെ വിലക്കിയ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് പി.എം.ഒ വിശദീകരണം ചോദിച്ച് കത്തയച്ചത്. പാലക്കാട് ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍റെ പരാതിപ്രകാരമാണ് നടപടി. പരാതിക്കാരന് മറുപടി നൽകണമെന്നും ഇത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും പി.എം.ഒ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്.
പാലക്കാട് കർണകിയമ്മൻ സ്കൂളിൽ ദേശീയ പതാക ഉയർത്തുന്നതിൽ നിന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ ജില്ലാ കലക്ടർ വിലക്കിയിരുന്നു. വിലക്ക് മറികടന്ന് ഭാഗവത് സ്കൂളിൽ പതാകയുയർത്തിയിരുന്നു. ഇതിനെതിരെ കേസും നിലവിലുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിന് കലക്ടര്‍ അനുമതി നിഷേധിച്ചത്. ജനപ്രതിനിധികള്‍ക്കോ അധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും കലക്ടര്‍ പറഞ്ഞിരുന്നു. ജില്ലാ പോലീസ് മേധാവി, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ഡി.ഡി.ഇ എന്നിവര്‍ക്കും ജില്ലാ കളക്ടര്‍ ഈ നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.