ഭാഗവതിന്‍റെ ചടങ്ങില്‍ ദേശീയഗാനത്തിന് പകരം ചൊല്ലിയത് വന്ദേമാതരം
text_fieldsപാലക്കാട്: വിലക്ക് ലംഘിച്ച് ആർ.എസ്.എസ് ദേശീയ അധ്യക്ഷന്‍ മോഹൻ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ ചടങ്ങിൽ ദേശീയ ഗാനം ആലപിച്ചില്ലെന്ന് പരാതി. ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനത്തിന് പകരം വന്ദേമാതരമാണ് ചൊല്ലിയത്. പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോത്തിലാണ് ചട്ട ലംഘനം. ദേശീയ ഫ്ലാഗ് കോഡിന്‍റെ ലംഘനമാണിത്. നേതാക്കള്‍ വേദിവിട്ടറങ്ങിയ ശേഷം വീണ്ടും കയറി ദേശീയഗാനം ചൊല്ലുകയായിരുന്നു. സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു.
എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ ഭാഗവതിനെ വിലക്കിയിരുന്നു. ജനപ്രതിനിധികള്‍ക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു കളക്ടര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്.പിക്കും ആർ.എസ്.എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ മോഹന്‍ഭാഗവത് തന്നെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.