മോഹൻ ഭാഗവത് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഗവർണർ ആരിഫ് മുഹമ്മദ്ഖാനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകുന്നേരത്തോടെ രാജ്ഭവനിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ സര്‍സംഘചാലക് വൈകുന്നേരത്തോടെ കവടിയാറിലെ വിവേകാനന്ദ പാര്‍ക്ക് സന്ദര്‍ശിച്ചു. വിവേകാനന്ദ പ്രതിമയിലെ പുഷ്പാര്ച്ചനക്കുശേഷം ആരതി ഉഴിഞ്ഞു. തുടർന്നാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഖമ്മദ്ഖാനുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ന് നടക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ യോഗത്തിനുശേഷം രാത്രി ഏഴിന് മോഹൻ ഭാഗവത് മുംബൈയിലേക്ക് തിരികെപ്പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.