വ്യക്തികൾക്കല്ല, രാഷ്ട്ര പുനർനിർമാണത്തിനാണ് പ്രാധാന്യം നൽകേണ്ടത് – മോഹൻ ഭാഗവത്
text_fieldsകോഴിക്കോട്: വ്യക്തികൾക്കല്ല രാഷ്ട്രപുനർനിർമാണത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്. രാഷ്ട്രഭക്തിയുടെ മറ്റൊരു വാക്കാണ് ആർ.എസ്.എസ്. രാഷ്ട്രപുനർനിമാണത്തിലും മനുഷ്യനിർമാണത്തിലും മാത്രമാണ് ആർ.എസ്.എസിന് താൽപര്യം. ഒരു വ്യക്തിക്കും വേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് സംഘം ജോലിചെയ്യുന്നത്. ഐശ്വര്യസമൃദ്ധമായ ഒരുരാഷ്ട്രം, ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംഘത്തിൽ ചുമതലകളും ചുമതലവഹിക്കുന്ന വ്യക്തികളും മാറിമാറി വരും. എന്നാൽ, ‘സ്വയം സേവക്’ എന്ന സ്ഥാനം മാത്രം മാറുകയില്ല. വ്യത്യസ്ത മതങ്ങളേയും ജാതികളേയും വ്യത്യസ്ത ഭാഷകളേയും സംസ്കാരത്തേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. പിടിച്ചടക്കാനല്ല, പ്രകൃതിയോടൊപ്പം ജീവിക്കാനാണ് നാം പഠിക്കേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
കേസരിഭവനിൽ സംഘടിപ്പിച്ച ‘അമൃതശതം’ പ്രഭാഷണപരമ്പരയിൽ ‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ സംഘടനശാസ്ത്രം’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു. എൻ.ആർ. മധു, പി.എൻ. ദേവദാസ്, പി.കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.