കൃഷ്ണെൻറ സ്നേഹം വോട്ട് തേടിവരുന്നവരുടേതു പോലെയല്ല -മോഹൻ ഭാഗവത്
text_fieldsകോഴിക്കോട്: ഭഗവാൻ കൃഷ്ണെൻറ സ്നേഹം വോട്ട് തേടി വരുന്നവരുടേതുപോലെയായിരുന്നില്ലെന്ന് ആർ.എസ്.എസ് സർ സംഘചാല ക് മോഹൻ ഭാഗവത്. എല്ലാവരെയും ഒരേപോലെ സ്നേഹിച്ചിരുന്ന കൃഷ്ണൻ സമത്വത്തിലാണ് വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറ ഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിെൻറ നേതൃത്വത്തിൽ നടന്ന മഹാശോഭായാ ത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർ.എസ്.എസ് തലവൻ.
ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ സെൻറിനറി ഹാളില്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയായിരുന്നു ഉദ്ഘാടനം. ദൂരെ എവിടെയോനിന്ന് അനുഗ്രഹം ചൊരിയുകയായിരുന്നില്ല കൃഷ്ണൻ. നമ്മോടൊപ്പവും ഓരോരുത്തരുടെ ഉള്ളിലും കൃഷ്ണസാന്നിധ്യമുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൃഷ്ണനായി തീരുകയാണ് ആവശ്യം. ഏതെങ്കിലും നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള സ്വാർഥ മനോഭാവമായിരുന്നില്ല കൃഷ്ണേൻറത്. പരിശുദ്ധവും സാത്വികവുമായ പ്രേമമായിരുന്നു കൃഷ്ണനുണ്ടായിരുന്നത്. ഭയരഹിതമായി, ഫലേച്ഛയില്ലാതെ കർമം ചെയ്യണമെന്നതായിരുന്നു ശ്രീകൃഷ്ണന്‍ ഭഗവത്ഗീതയിലെ 18 അധ്യായങ്ങളിലൂടെയും പറഞ്ഞത്. എല്ലായ്പോഴും വിജയിച്ച ഒരു രാഷ്ട്രീയക്കാരൻകൂടിയാണ് കൃഷ്ണൻ. ഭയമെന്ന വികാരം കൃഷ്ണനെ ബാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ല അധ്യക്ഷൻ എ.കെ. പത്മനാഭൻ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആർ. പ്രസന്നകുമാര്‍ ജന്മാഷ്ടമി സന്ദേശം നൽകി. സ്വാഗതസംഘം പൊതുകാര്യദർശി സംവിധായകന്‍ അലി അക്ബര്‍, ബാലഗോകുലം ജില്ല കാര്യദർശി കെ.കെ. ശ്രീലാസ് എന്നിവർ സംസാരിച്ചു. ആർ.എസ്.എസ് പ്രാന്തീയ സഹ സംഘചാലക് അഡ്വ. കെ.കെ. ബൽറാം, കെ.എന്‍. സജികുമാര്‍, ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.