മോഹനൻ വൈദ്യർ പൊലീസിൽ കീഴടങ്ങി
text_fieldsകായംകുളം: ചികിത്സപിഴവുകൾ സംബന്ധിച്ച വിവിധ കേസുകളിൽ ജില്ലകോടതി നിർദേശപ്രകാരം മോഹനൻ വൈദ്യർ കായംകുളം പൊലീസ ിൽ കീഴടങ്ങി. തെളിവെടുപ്പിനുശേഷം കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ കർശന ഉപ ാധികളോടെ ജാമ്യത്തിൽവിട്ടു.
ചികിത്സപിഴവിൽ ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ ബാലാവകാശ കമീഷന് ലഭിച്ച പരാത ിയിൽ മാരാരിക്കുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും സോറിയാസിസ് ചികിത്സപിഴവിൽ കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലുമാണ് മോഹനൻ വൈദ്യർ മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചത്. അേന്വഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനുള്ള നിർദേശത്തെതുടർന്നാണ് ശനിയാഴ്ച സ്റ്റേഷനിൽ എത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ഇദ്ദേഹത്തെ ഞക്കനാലിലെ ചികിത്സാലയത്തിൽ എത്തിച്ച് തെളിവെടുത്തു. തുടർന്നാണ് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ആഴ്ചയിൽ ഒരുദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അനധികൃത ചികിത്സ നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പും ജില്ല മെഡിക്കൽ ഒാഫിസറും ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കൃഷ്ണപുരം ഞക്കനാലിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പരാതി വ്യാപകമായതോടെ പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി സീൽചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.