‘അക്ഷരവീട്’ പദ്ധതി പുരോഗമിക്കുന്നു –മോഹൻലാൽ
text_fieldsകൊച്ചി: ‘അക്ഷരവീട്’ ഉൾപ്പെടെ ‘അമ്മ’യുടെ ജീവകാരുണ്യ പദ്ധതികൾ പുരോഗമിക്കുകയാണെന്ന് പ്രസിഡൻറ് മോഹൻലാൽ. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേർക്ക് സഹായമെത്തിക്കുന്ന സംഘടന ഒരിക്കലും പിരിച്ചുവിടേണ്ട ഒന്നല്ലെന്നും മലയാള സിനിമക്ക് ആവശ്യമാണെന്നും മോഹൻലാൽ പറഞ്ഞു.
‘മാധ്യമ’വും യു.എ.ഇ എക്സ്ചേഞ്ചും അമ്മയും ചേർന്നാണ് മലയാളത്തിലെ 51 അക്ഷരങ്ങളുടെ പേരിൽ ‘അക്ഷരവീട്’ നടപ്പാക്കുന്നത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും അവസാനം ആരുമില്ലാത്തവരാവുകയും ചെയ്യുന്നവർക്ക് തണലൊരുക്കുന്നതാണ് പദ്ധതിയെന്ന് എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയിൽ മോഹൻലാൽ പറഞ്ഞു.
മൂന്ന് വീടുകളുടെ താക്കോൽദാനം നടത്തി. 13 എണ്ണം നിർമാണഘട്ടത്തിലാണ്. പത്ത് വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കും. 236 സ്ത്രീകളടക്കം 484 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്. 143 പേർക്ക് കൈനീട്ടം എന്ന പേരിൽ പ്രതിമാസം 5000 രൂപ വീതം നൽകുന്നുണ്ട്. അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസും അപകടമരണം സംഭവിക്കുന്നവർക്ക് പത്ത് ലക്ഷവും നൽകുന്നു. ‘അമ്മവീട്’ പദ്ധതിയിൽ ആറ് നിർധനർക്ക് വീടുവെച്ചുനൽകി. ആറെണ്ണം നിർമാണത്തിലാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.