Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mohanlal and Mammootty birthday wishes to MT Vasudevan Nair
cancel
Homechevron_rightNewschevron_rightKeralachevron_rightഇതിഹാസ സാഹിത്യകാരന്​...

ഇതിഹാസ സാഹിത്യകാരന്​ പിറന്നാളാശംസയുമായി ബിഗ്​ ‘എം’സ്​

text_fields
bookmark_border

ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും കൊ​ണ്ട് മ​ല​യാ​ളി​യു​ടെ ​മ​ന​സ്സി​ൽ വാ​ക്കി​ന്റെ പെ​രു​ന്ത​ച്ച​നാ​യി ഹൃ​ദ​യം കീ​ഴ​ട​ക്കി​യ എം.ടി ക്ക്​ പിറന്നാൾ ആശംസയുമായി മലയാളത്തിന്‍റെ താരരാജാക്കന്മാരും. അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾ മലയാളിക്ക്​ സമ്മാനിച്ച അനുഗ്രഹീതനായ എഴുത്തുകാരന്​​ മലയാള സിനിമയിലെ പ്രിയ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ആശംസകളറിയിച്ചിരിക്കുകയാണ്​.

“നവതിയുടെ നിറവിൽ നിൽക്കുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ,” എന്നാണ് മോഹൻലാൽ ചിത്രം പങ്കുവച്ചുകൊണ്ട്​ കുറിച്ചത്. സംവിധായകൻ പ്രിയദർശൻ, നടിമാരായ ദുർഗ്ഗ കൃഷ്ണ, സുരഭി എന്നിവരെ ചിത്രത്തിൽ കാണാം. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എം.ടിയുടെ ‘ഓളവും തീരവും’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് പകർത്തിയ ഫൊട്ടൊയാണിത്​. മമ്മൂട്ടിയും ആശംസകളറിയിച്ച് ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ‘നവതി ആഘോഷിക്കുന്ന പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ,’ എന്നാണ് മമ്മൂട്ടി കുറിച്ചത്.എം.ടിയുടെ അനവധി കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും

എം.ടി.യുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധം വിശദീകരിക്കാനാകുന്നില്ലെന്നും ചേട്ടനോ അനിയനോ പിതാവോ സുഹൃത്തോ ആരാധകനോ ഏതുവിധത്തിലും തനിക്ക് അദ്ദേഹത്തെ സമീപിക്കാമെന്നും നടന്‍ മമ്മൂട്ടി അടുത്തിടെ പറഞ്ഞിരുന്നു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ 'സാദരം എം.ടി. ഉത്സവ'ത്തില്‍ മുഖ്യാതിഥിയായി സംസാരിക്കവേയായിരുന്നു മമ്മൂട്ടി മനസുതുറന്നത്​.

‘പരസ്പരം വർണിക്കാനാകാത്ത ഒരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. സഹോദരനോ പിതാവോ മകനോ സുഹൃത്തോ അങ്ങനെ ഏതു രീതിയിലും അദ്ദേഹത്തെ എനിക്കു സമീപിക്കാം. തിരൂരിലേക്ക് രണ്ടു തവണ വരാൻ അവസരമുണ്ടായിട്ടുണ്ട്. അതിൽ ഒരു പ്രാവശ്യം ‘ആവനാഴി’ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായി. പക്ഷെ വരാൻ പറ്റിയില്ല, എന്നാൽ ഇതിനും നല്ലൊരു അവസരം വേറെയുണ്ടെന്ന് എനിക്കു തോന്നുന്നില്ല തന്റെ ഗുരുവായ എം ടി യുടെ നവതി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതിൽ സന്തോഷമുണ്ടെന്ന്’ മമ്മൂട്ടി പറഞ്ഞു.

‘സിനിമയില്‍ ഞാന്‍ അദ്ദേഹത്തിന്റെ ചുരുക്കം കഥാപാത്രങ്ങളെയെ ചെയ്തിട്ടുള്ളൂ. പക്ഷേ, ഇദ്ദേഹം എഴുതിയ നിരവധി കഥാപാത്രങ്ങളെ ഞാന്‍ മനസ്സില്‍ കണ്ടിട്ടുണ്ട്. ആ കഥാപാത്രങ്ങളായി ഞാന്‍ ജീവിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. ആ കഥകളിലെ ഒരുപാട് മനുഷ്യരെ ഞാന്‍ ഒറ്റയാളായിനിന്ന് അഭിനയിച്ചു തീര്‍ത്തിട്ടുണ്ട്. എന്നിലെ നടനെ അത് ഒരുപാട് പരിപോഷിപ്പിച്ചു. ഞാന്‍ വായിച്ചുതുടങ്ങുമ്പോള്‍ എനിക്ക് കഥാപാത്രങ്ങളോടും കഥയോടുമുള്ള ആഗ്രഹങ്ങള്‍ അഭിനയമായി പുറത്തുവന്നിട്ടുണ്ട്. ആരും കാണാതെ കണ്ണാടിയിലും വെള്ളത്തിലും മുഖം കഥാപാത്രങ്ങളാക്കി മാറ്റി ഞാന്‍ ഒരുപാട് പരിശീലിച്ചു. എം.ടി.യെ എന്നെങ്കിലും ഒന്ന് പരിചയപ്പെടാന്‍ കഴിയണേ എന്ന് കുട്ടിക്കാലത്തേ ആഗ്രഹിച്ചു. ഒരു ചലച്ചിത്രോത്സവത്തിന്റെ സമാപനത്തിലാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഏതോ ഒരു മന്ത്രികശക്തി ഞങ്ങളെ പരസ്പരം ബന്ധിച്ചു. അതിനുശേഷമാണ് എനിക്ക് സിനിമയില്‍ അവസരം ഉണ്ടാകുന്നത്. 41 വര്‍ഷക്കാലം നിന്നത്'

'എം.ടി.ക്കു കിട്ടാത്ത പുരസ്‌കാരങ്ങളില്ല, പ്രശംസകളില്ല. പക്ഷേ, ഒരു സാഹിത്യകാരനെന്നതിനപ്പുറം വളരെ വലുതാണ് അദ്ദേഹത്തെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള സ്ഥാനം. നമ്മുടെ ദൈനംദിനസംഭാഷണങ്ങളില്‍ എവിടെയെങ്കിലുമൊക്കെ എം.ടി.യുടെ ഭാഷയും പ്രയോഗങ്ങളും കടന്നുവരാറുണ്ട്. പുതിയ തലമുറ അദ്ദേഹത്തെ എത്രത്തോളം വായിക്കുന്നുവെന്ന് അറിഞ്ഞുകൂടാ. പക്ഷേ, അവരിലേക്കും എത്തിച്ചേരാന്‍ അദ്ദേഹത്തിന് കഴിയും.

അത്രത്തോളം നവീകരിക്കപ്പെട്ട രചനയാണ് അദ്ദേഹത്തിന്റേത്. എം.ടി.യെ നമ്മള്‍ ആദരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുഭാഷക്കാര്‍ ആദരിക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ച ആളാണ് ഞാന്‍ എന്നുപറയുമ്പോള്‍ എനിക്കുകിട്ടുന്ന ആദരം ഞാന്‍ ആസ്വദിക്കുന്നു. നാലഞ്ചുമാസം മുമ്പ് അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെ അഭിനയിച്ചു തീര്‍ത്തിട്ടേ ഉള്ളൂ. ഇനിയും ഒരുപാട് കഥാപാത്രങ്ങളെ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ എല്ലാ പുരസ്‌കാരങ്ങളും ഞാന്‍ എം.ടി.യുടെ കാല്‍ച്ചുവട്ടില്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നു. എം.ടി.യില്ലാത്ത മലയാളമില്ല' -മമ്മൂട്ടി പറഞ്ഞു. പിന്നാൾ സമ്മാനമായി അന്ന്​ എം.ടി യ്ക്ക് ഒരു ബ്രേസ്ലെറ്റ് നൽകുകയും ചെയ്തിരുന്നു താരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmt vasudevan nairMammootty
News Summary - Mohanlal and Mammootty birthday wishes to MT Vasudevan Nair
Next Story