Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോ​ഹ​ൻ​ലാ​ലി​നും...

മോ​ഹ​ൻ​ലാ​ലി​നും ന​മ്പി നാ​രാ​യ​ണ​നും കു​ൽ​ദീ​പ്​ ന​​യാർ​ക്കും പ​ത്മ​ഭൂ​ഷ​ൻ

text_fields
bookmark_border
മോ​ഹ​ൻ​ലാ​ലി​നും ന​മ്പി നാ​രാ​യ​ണ​നും കു​ൽ​ദീ​പ്​ ന​​യാർ​ക്കും പ​ത്മ​ഭൂ​ഷ​ൻ
cancel

ന്യൂഡൽഹി: പ്രശസ്​ത നടൻ മോഹൻലാലും ​െഎ.എസ്​.ആർ.ഒ മുൻ ശാസ്​ത്രജ്ഞൻ നമ്പി നാരായണനുമടക്കം 14 പേർക്ക്​ പത്മഭൂഷൺ പുരസ്​കാരം. സംഗീതജ്ഞൻ കെ.ജി. ജയൻ, ആത്മീയാചാര്യൻ സ്വാമി വിശുദ്ധാനന്ദ, പുരാവസ്​തു വിദഗ്​ധൻ കെ.കെ. മുഹമ്മദ്​ എന്നിവരടക്കം 94 പേർ​ പത്മശ്രീ പുരസ്​കാരത്തിനർഹരായപ്പോൾ പത്മവിഭൂഷൺ പുരസ്​കാരം ലഭിച്ച നാലുപേരിൽ മലയാളികളില്ല.

കുൽദീപ്​ നയാർ


ഛത്തീസ്​ഗഢ്​​ സംഗീതജ്ഞൻ തീജൻ ഭായ്​, പൊതുരംഗത്ത്​ വിദേശ മലയാളി ഇസ്​മാഇൗൽ ഉമർ ഗുല്ല, മഹാരാഷ്​​ട്രയിൽനിന്നുള്ള വ്യവസായി അനിൽ കുമാർ മണിഭായ്​ നായിക്​, മഹാരാഷ്​​ട്രയിൽനിന്നുള്ള നാടകനടൻ ബൽവന്ത്​ മോറേശ്വർ പുരന്താരെ എന്നിവർക്കാണ്​ പത്മവിഭൂഷൺ. പത്മഭൂഷൺ ജേതാക്കളിൽ അടുത്തിടെ അന്തരിച്ച മാധ്യമപ്രവർത്തകൻ കുൽദീപ്​ നയാറും ഉൾപ്പെടുന്നു. ഫുട്​ബാൾ താരം സുനിൽ ഛേത്രി, സംഗീത സംവിധായകനും നടനുമായ പ്രഭുദേവ, അടുത്തിടെ അന്തരിച്ച സിനിമ സംവിധായകനും നടനുമായ ഖാദർ ഖാൻ, ക്രിക്കറ്റർ ഗൗതം ഗംഭീർ, സംഗീത സംവിധായകനും ഗായകനുമായ ശങ്കർ മഹാദേവൻ തുടങ്ങിയവർ പത്മശ്രീ ലഭിച്ചവരിൽ പെടുന്നു.

നന്ദി -മോഹൻലാൽ; ചാരിതാർഥ്യം -നമ്പി നാരായണൻ
പത്മഭൂഷൺ ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവ​ുമുണ്ടെന്ന് മോഹൻലാൽ. പത്മ പുരസ്കാരങ്ങൾ രണ്ടുതവണയും തേടിയെത്തിയത് പ്രിയദർശ​​​െൻറ സെറ്റിൽ ​െവച്ചാണ്. സർക്കാറിനും സ്നേഹിച്ചു വളർത്തിയ പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നു -മോഹൻലാൽ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഇതുവരെ. സത്യം ജയിച്ചെന്ന ചാരിതാർഥ്യമുണ്ട്,​ വലിയ ബഹുമതിയായിതന്നെ ​നെഞ്ചോടുചേർക്കുന്നു -പുരസ്​കാരലബ്​ദിയെക്കുറിച്ച്​ നമ്പി നാരായണൻ പ്രതികരിച്ചു.


നമ്പി നാരായണന് ഇരട്ടിമധുരം
തിരുവനന്തപുരം​: ​​പ്രമുഖ ബഹിരാകാശ ശാസ്​ത്രജ്ഞൻ നമ്പി നാരായണന്​ ലഭിച്ച പത്മഭൂഷൺ പുരസ്​കാരം അദ്ദേഹത്തോട്​ അധികാരിവർഗം കാണിച്ച നിഷ്​ഠുര വഞ്ചനക്കുള്ള ശക്​തമായ മറുപടിയും കുറ്റവിമുക്​തനാക്കിയതിനെ തുടർന്നുള്ള ഇരട്ടി മധുരവുമായി. ​െഎ.എസ്​.ആർ.ഒയുടെ ബുദ്ധികേന്ദ്രമായിരുന്ന നമ്പി നാരായണൻ 1994ലാണ്​ ചാരക്കേസിൽ അകപ്പെട്ട്​ അറസ്​റ്റിലാകുന്നത്​. ’96ൽ സി.ബി.​െഎ അദ്ദേഹത്തെ കുറ്റവിമുക്​തനാക്കി. ’98ൽ പരമോന്നത കോടതിയും നമ്പി നാരായണ​​​െൻറ കൈകൾ പരിശുദ്ധമാണെന്ന്​ വിധിയെഴുതി. കഴിഞ്ഞവർഷം ജസ്​റ്റിസ്​ ദീപക്​ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച്​ അദ്ദേഹത്തിന്​ 50 ലക്ഷം രൂപ നഷ്​ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ചാരക്കേസിൽ അദ്ദേഹത്തിനെതിരായി നടന്ന പൊലീസ്​ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി നിശ്ചയിച്ച റിട്ട. ജഡ്​ജി ഡി.കെ. ജെയിനി​​​െൻറ നേതൃത്വത്തിൽ അന്വേഷണം നടക്കവെയാണ്​ പരമോന്നത ബഹുമതി അദ്ദേഹത്തെ തേടി എത്തിയത്​.

​െഎ.എസ്​.ആർ.ഒയിൽ വിജയകരമായ നിരവധി പരീക്ഷണങ്ങൾക്ക്​ ചുക്കാൻപിടിച്ച്​ അംഗീകാരങ്ങൾ നേടി. ​െഎ.എസ്​.ആർ.ഒയുടെ റോക്കറ്റുകൾക്ക്​ ഉപയോഗിച്ച വികാസ്​ എൻജിനുകൾ വികസിപ്പിച്ചത്​ അദ്ദേഹം നേതൃത്വം നൽകിയ സംഘമായിരുന്നു. ചാന്ദ്രയാൻ ഒന്നിനെ വഹിച്ച പി.എസ്​.എൽ.വി ഇതിൽ പ്രധാനമാണ്​. ‘ഒാർമകളുടെ ഭ്രമണപഥം’ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ സംഭവബഹുലമായ ജീവിതയാത്ര അദ്ദേഹം വരച്ചുകാട്ടുന്നു. 1941ൽ ​നാ​ഗ​ർ​കോ​വി​ലി​ൽ ജ​ന​നം. ഡി.​വി.​ഡി ഹ​യ​ർ സെ​ക്ക​ൻഡറി സ്​​കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. മ​ധു​ര​യി​ലെ ത്യാ​ഗ​രാ​ജ​ കോ​ള​ജ്​ ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്ങിൽനി​ന്ന്​ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം. ഭാ​ര്യ മീ​ന ന​മ്പി. ര​ണ്ടു​ മ​ക്ക​ൾ: ശ​ങ്ക​രകു​മാ​ർ നാ​രാ​യ​ണ​ൻ, അ​രു​ണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalnambi narayanan
News Summary - mohanlal nambi narayanan padmabhushan-india news
Next Story