കാമ്പസിലെ ആരാധകസ്നേഹം അടുത്തറിഞ്ഞ് മോഹൻലാൽ
text_fieldsതേഞ്ഞിപ്പലം: പുത്തൻ രൂപഭാവങ്ങളിലെത്തിയ നടൻ മോഹൻലാലിന് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ആരാധകരുടെ സ്നേഹസ്വീകരണം. കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് ബിരുദം ഏറ്റുവാങ്ങാനാണ് മോഹൻലാലും പി.ടി. ഉഷയുമെത്തിയത്.
താരത്തെ കാണാൻ രാവിലെ മുതൽതന്നെ നിരവധി പേരാണ് കാമ്പസിലെത്തിയത്. കർശന നിയന്ത്രണമുള്ളതിനാൽ ദൂരദിക്കുകളിൽനിന്നെത്തിയ നിരവധി പേർക്ക് അകത്തുകയറാനായില്ല. ചടങ്ങ് ആരംഭിച്ചതിനു ശേഷം ആരെയും ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാനോ വേദി വിട്ടുപോകാനോ അനുവദിച്ചില്ല. എന്നാലും നിബന്ധനകൾ മറന്നുള്ള ആരാധകഹർഷാരവത്തിൽ തേഞ്ഞിപ്പലത്തെ പ്രേത്യക വേദി പ്രകമ്പനം െകാണ്ടു.
മോഹൻലാലിനെക്കുറിച്ച് ഗവർണർ ഉൾപ്പെടെ വിശിഷ്ടാതിഥികൾ പരാമർശിക്കുമ്പോൾ സദസ്സിൽനിന്ന് കരഘോഷം ഉയർന്നു. ഡി-ലിറ്റ് ബിരുദം ഏറ്റുവാങ്ങുമ്പോഴും ആരവമുയർന്നു. ആദ്യം മോഹൻലാലിനാണ് ബിരുദം സമ്മാനിച്ചത്. ഭാര്യ സുചിത്രയോടൊപ്പമാണ് അദ്ദേഹമെത്തിയത്. ചടങ്ങ് കഴിഞ്ഞ് പുറത്തെത്തിയ താരത്തെ അടുത്തുകാണാൻ വിദ്യാർഥികളും ജീവനക്കാരും തിരക്കുകൂട്ടി. ചായസൽക്കാരത്തിന് ശേഷം തിരിച്ചുപോകുേമ്പാഴും സ്നേഹമടുത്തറിഞ്ഞു. ഭ
ർത്താവ് ശ്രീനിവാസൻ, മകൻ ഡോ. വിഘ്നേഷ് ഉജ്വൽ, മാതാവ് ലക്ഷ്മി, സഹോദരങ്ങളായ സീത, പുഷ്പ, ശോഭ, സുമ, പ്രദീപ്, ശിഷ്യകളായ ടിൻറു ലൂക്ക, ജിസ്ന മാത്യു, ഉഷ സ്കൂളിലെ കായികതാരങ്ങൾ എന്നിവരോടൊപ്പമാണ് പി.ടി. ഉഷ എത്തിയത്.
കാലിക്കറ്റ് ഡി.ലിറ്റ്: ഉഷ ആദ്യ കായികതാരം; മമ്മൂട്ടിക്കുശേഷം മോഹൻലാൽ
കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് (ഡോക്ടർ ഒാഫ് ലെറ്റേഴ്സ്) ബിരുദം നൽകി ആദരിക്കുന്ന രണ്ടാമത്തെ ചലച്ചിത്രതാരമായി മോഹൻലാൽ. കായികരംഗത്ത് ആദ്യമായി കാലിക്കറ്റിെൻറ ഡി.ലിറ്റ് നേടുന്നുവെന്ന ബഹുമതിക്ക് പി.ടി. ഉഷയും അർഹയായി. മോഹൻലാൽ സ്വീകരിച്ചത് തെൻറ രണ്ടാമത്തെ ഡി.ലിറ്റാണ്.2010ൽ കാലടി സംസ്കൃത സർവകലാശാലയാണ് സൂപ്പർതാരത്തെ ആദ്യം ആദരിച്ചത്. ഉഷക്ക് മൂന്നാമത്തെ ഒാണററി ഡോക്ടറേറ്റാണിത്. 2002ൽ കണ്ണൂർ സർവകലാശാലയും കഴിഞ്ഞ വർഷം കാൺപുർ െഎ.െഎ.ടിയും ഉഷക്ക് ഡി.ലിറ്റ് സമ്മാനിച്ചിരുന്നു. കാലിക്കറ്റ് ഡി.ലിറ്റ് നൽകിയവരുടെ എണ്ണം ഇതോട 21 ആയി. മോഹൻലാലിന് മുമ്പ് മമ്മൂട്ടിയാണ് കാലിക്കറ്റിെൻറ ഡി.ലിറ്റ് സ്വീകരിച്ച ചലച്ചിത്രതാരം. ഉഷക്ക് മുമ്പ് കമല സുറയ്യ, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവരാണ് ആദരിക്കപ്പെട്ട വനിതകൾ.
ഡോ. എം. അബ്ദുൽ സലാം വൈസ് ചാൻസലറായിരുന്ന കാലത്താണ് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്, സചിൻ ടെണ്ടുൽകർ, ഇ. ശ്രീധരൻ, മോഹൻലാൽ, പി.ടി. ഉഷ എന്നിവർക്ക് ഡി.ലിറ്റ് പ്രഖ്യാപിച്ചത്. സചിനും ഇ. ശ്രീധരനും സർവകലാശാലയുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദിനൊപ്പം മോഹൻലാലിനും ഉഷക്കും ഡി.ലിറ്റ് സമർപ്പിക്കാൻ തീരുമാനിച്ചത്. സുരക്ഷയും പാലിക്കേണ്ട പ്രോേട്ടാക്കോളും കണക്കിലെടുത്ത് ഷാർജ ഭരണാധികാരിക്കു മാത്രം കഴിഞ്ഞ സെപ്റ്റംബറിൽ രാജ്ഭവനിൽ ഡി.ലിറ്റ് സമ്മാനിച്ചു. ഉഷക്കും മോഹൻലാലിനും പിന്നീട് നൽകിയാൽ മതിെയന്ന് തീരുമാനിക്കുകയായിരുന്നു. 1982ൽ എസ്.കെ. പൊെറ്റക്കാട്ടിനാണ് കാലിക്കറ്റ് സർവകലാശാല ആദ്യമായി ഡി.ലിറ്റ് സമ്മാനിച്ചത്.
ഇതുവരെ നൽകിയ 21 പേരിൽ ഏറെയും സാഹിത്യരംഗത്തുനിന്നുള്ളവരാണ്. അന്ന് സാഹിത്യകാരൻ കോവിലനും ഡി.ലിറ്റ് പ്രഖ്യാപിച്ചെങ്കിലും ബിരുദദാനമാകുേമ്പാേഴക്കും അദ്ദേഹം അന്തരിച്ചിരുന്നു. ൈവക്കം മുഹമ്മദ് ബഷീർ, എം.എം. ഗനി, കെ.പി. കേശവമേനോൻ, എൻ.വി. കൃഷ്ണവാര്യർ, എം.ടി. വാസുദേവൻ നായർ, ഡോ. പി.െക. വാര്യർ, എം.എഫ്. ഹുസൈൻ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, ഡോ. അരുൺ നിഗ്വേക്കർ, കമല സുറയ്യ, മമ്മൂട്ടി, ഇർഫാൻ ഹബീബ്, ക്യാപ്റ്റൻ ലക്ഷ്മി, ഡോ. അമരിക് സിങ്, മൊണ്ടേക് സിങ് അഹ്ലുവാലിയ, എം.എസ്. സ്വാമിനാഥൻ, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവരാണ് കാലിക്കറ്റിൽ ഡി.ലിറ്റ് സ്വീകരിച്ച മറ്റു പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.