അവയവദാനം: ശ്രീകുമാറിെൻറ ബന്ധുക്കൾക്ക് മോഹൻലാലിെൻറ അഭിനന്ദനം
text_fieldsതിരുവനന്തപുരം: ഹൃദയമുൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്ത് നാല് രോഗികളുടെ പ്രതീക്ഷകൾ സഫലമാക്കിയ ശ്രീകുമാറി െൻറ ബന്ധുക്കൾക്ക് മോഹൻലാലിെൻറ അഭിനന്ദനം. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതസഞ്ജീവനി ഗുഡ് വിൽ അംബാസഡർ ക ൂടിയായ നടൻ മോഹൻലാൽ ശ്രീകുമാറിെൻറ കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടത്.
വലിയൊരു കാര്യമാണ് നിങ്ങൾ ചെയ്തതെന്ന് അദ്ദേഹം ശ്രീകുമാറിെൻറ ഭാര്യയോടും മകനോടും ഭാര്യാസഹോദരനോടും പറഞ്ഞു. കാര്യങ്ങളെല്ലാം പത്രത്തിലൂടെ അറിഞ്ഞു. മൃതസഞ്ജീവനി നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസുമായി സംസാരിക്കുകയും ചെയ്തു. ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത സമയത്താണ് അവയവദാനം നടന്നിരിക്കുന്നതെന്നും തിരുവനന്തപുരത്തെത്തുമ്പോൾ നേരിൽ കാണാമെന്നും മോഹൻലാൽ പറഞ്ഞു.
മകെൻറ പഠന കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ശ്രീകുമാറിെൻറ ഭാര്യ ബേബി ബിന്ദു, മകൻ സ്വാതിൻ, ഭാര്യാ സഹോദരൻ ഹരികുമാർ എന്നിവരുമായും അദ്ദേഹം സംസാരിച്ചു.
കഴിഞ്ഞ ഏപ്രിൽ ഒമ്പതിനായിരുന്നു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് വർക്കല ഒറ്റൂർ മണ്ണറം കോട് ശ്രീവിശ്വത്തിൽ ശ്രീകുമാറിനെ (54) കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് ബന്ധുക്കൾ സന്നദ്ധരായി.
കോവിഡ്-19 പശ്ചാത്തലത്തിൽ നാടാകെ സ്തംഭനാവസ്ഥയിലാണെങ്കിൽ പോലും ഹൃദയമുൾപ്പെടെയുള്ള അവയവങ്ങൾ നാലു രോഗികൾക്ക് ദാനം ചെയ്ത ശ്രീകുമാറിെൻറ ബന്ധുക്കൾക്കും അവയവങ്ങൾ വിജയകരമായി െവച്ചുപിടിപ്പിച്ച ഡോക്ടർമാർക്കും മൃതസഞ്ജീവനി പ്രവർത്തകർക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.