Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമമ്മൂട്ടിക്ക്...

മമ്മൂട്ടിക്ക് വേണ്ടിയുള്ള മോഹന്‍ലാലിന്റെ വഴിപാട്: വര്‍ഗീയ പ്രസ്താവനകള്‍ അപലപനീയം -മന്ത്രി

text_fields
bookmark_border
മമ്മൂട്ടിക്ക് വേണ്ടിയുള്ള മോഹന്‍ലാലിന്റെ വഴിപാട്: വര്‍ഗീയ പ്രസ്താവനകള്‍ അപലപനീയം -മന്ത്രി
cancel

തിരുവനന്തപുരം: ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ ചിലര്‍ നടത്തിയ വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ തീര്‍ത്തും അപലപനീയമാണെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളം പുലര്‍ത്തിവരുന്ന മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ നാടിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയാറാകണം. സമൂഹത്തില്‍ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂ. മതനിരപേക്ഷ കേരളത്തെ തോല്‍പ്പിക്കാന്‍ ആരു ശ്രമിച്ചാലും അവര്‍ പിന്തിരിയേണ്ടിവരും.

മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ സങ്കുചിതവും അപരിഷ്‌കൃതവുമായ പ്രസ്താവന നടത്തിയവര്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyMohanlal
News Summary - Mohanlal's vazhipadu for Mammootty: Communal statements are condemnable -Minister
Next Story