ഗുരുവായൂർ ക്ഷേത്രനടയിൽ മോഹൻലാലിന്‍റെ കാർ: ഗേറ്റ് തുറന്നുകൊടുത്തതിന്‍റെ കാരണം വ്യക്തമാക്കി സെക്യൂരിറ്റി ജീവനക്കാരൻ
text_fieldsഗുരുവായൂര്‍: മോഹൻലാൽ ക്ഷേത്ര ദർശനത്തിന് വരുമ്പോൾ കാറിന് പ്രവേശിക്കാൻ വടക്കെ നടയിലെ ഗേറ്റ് തുറന്നുകൊടുത്തത് ദേവസ്വം ജീവനക്കാരൻ നിർദേശിച്ചതിനാലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ. മോഹൻലാലിെൻറ കാറിൽ തന്നെയാണ് ഈ ജീവനക്കാരൻ ഉണ്ടായിരുന്നത്.
ഇതേ വഴിയിലൂടെ ഭരണ സമിതിയിലെ സ്ഥിരാംഗം ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിെൻറ കാർ കടത്തിവിട്ടിരുന്നു. ഇതിന് പിന്നിലാണ് മോഹൻലാലിെൻറ കാർ വന്നത്. ജീവനക്കാരൻ നിർദേശിക്കുകയും തൊട്ടുമുമ്പായി ഭരണസമിതി അംഗം കാറിൽ വരികയും ചെയ്തതിനാലാണ് ഗേറ്റ് തുറന്നതത്രെ.
ഭരണസമിതി അംഗങ്ങളായ പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.വി. ഷാജി, കെ. അജിത്ത് എന്നിവർ ദർശന സമയത്ത് മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ അനുമതിയില്ലാതെ ഗേറ്റ് തുറന്നതിന് മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ കാവൽ ജോലിയിൽ നിന്ന് മാറ്റിനിർത്തി. വിമുക്ത ഭടൻമാരുടെ സംഘടനയാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നത്. ഗേറ്റ് തുറന്നുകൊടുത്തവരെ മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്യൂരിറ്റി ഓഫിസർക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കത്ത് നൽകിയിരുന്നു.
അനുമതി കൂടാതെ ഗേറ്റ് തുറന്ന് വാഹനം കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാരെ സർവിസിൽനിന്ന് മാറ്റിനിർത്താൻ ചീഫ് സെക്യൂരിറ്റി ഓഫിസർക്ക് അഡ്മിനിസ്ട്രേറ്റർ കത്ത് നൽകിയിരുന്നു. ഗുരുവായൂരിൽ വ്യവസായിയുടെ മകെൻറ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മോഹൻലാൽ വ്യാഴാഴ്ച പുലർച്ച ക്ഷേത്ര ദർശനത്തിനെത്തിയത്. വടക്കേനടയിൽ നാരായണാലയത്തിന് സമീപത്തെ ഗേറ്റ് തുറന്നാണ് നടെൻറ കാർ ക്ഷേത്ര പരിസരത്തേക്ക് കടത്തിവിട്ടത്.
സാധാരാണ വി.ഐ.പി വാഹനങ്ങൾ തെേക്കനട വഴിയാണ് കടത്തിവിടാറ്. അതേസമയം, ദേവസ്വം ഭരണസമിതിയിലെ ചേരിപ്പോരിെൻറ പേരിലാണ് മോഹൻലാലിെൻറ ദർശനം വിവാദമാക്കുന്നതെന്നാരോപിച്ച് ഫാൻസ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.