കറുത്ത മക്കൾക്കുവേണ്ടി വഴിയോരങ്ങളിൽ മോഹിനിയാട്ടം അവതരിപ്പിക്കും -ആർ.എൽ.വി. രാമകൃഷ്ണൻ
text_fieldsപാലക്കാട്: കറുത്ത മക്കൾക്കു വേണ്ടി വഴിയോരങ്ങളിൽ മോഹിനിയാട്ടം നടത്തി പ്രതിഷേധിക്കുമെന്ന് നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ. പാലക്കാട് വിക്ടോറിയ കോളജിലെ ആർട്സ് ആൻഡ് സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കറുത്ത കുട്ടികൾ മത്സരത്തിന് പോകേണ്ടവരല്ല എന്ന നിലപാട് വിവേചനപരമാണ്. കാക്ക പോലെ കറുത്തവനാണെന്ന പരാമർശം എനിക്ക് വിഷയമല്ല. അവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്രീയ നൃത്തരൂപമായ മോഹിനിയാട്ടം പുരുഷന്മാർക്ക് പഠിക്കാൻ കഴിയില്ലെന്നത് സമൂഹത്തിന്‍റെ തെറ്റിദ്ധാരണയാണ്. ഞാൻ പെൺവേഷം കെട്ടി മോഹിനിയാട്ടം നടത്തില്ല. പുരാണത്തിൽ വിഷ്ണു വേഷം മാറിയാണ് മോഹിനിയായത്. ലാസ്യമാണ് മോഹിനിയാട്ടമെങ്കിൽ നാട്യശാസ്ത്രത്തിൽ ലാസ്യത്തെക്കുറിച്ചുള്ള പരാമർശം എന്താണെന്ന് വിമർശിക്കുന്നവർ അറിഞ്ഞിരിക്കണം. നാലുവർഷത്തെ കേവലം ഡിപ്ലോമ മാത്രമുള്ള വ്യക്തിയാണ് എന്നെ കുറ്റം പറയുന്നതെന്നും ആർ.എൽ.വി. രാമകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.