മോയിന്‍കുട്ടി വൈദ്യര് പുരസ്കാരം വിളയിൽ ഫസീലക്ക്
text_fieldsമലപ്പുറം: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി പുരസ്കാരം വിളയിൽ ഫസീലക്ക് മരണാനന്തര ബഹുമതിയായി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാപ്പിളകലാ രംഗത്ത് നല്കിയ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്കാരം. മറ്റ് അവാർഡുകൾ: ഇ.കെ.എം. പന്നൂര് (മാപ്പിളപ്പാട്ട് രചന), പുലാമന്തോള്‍ അബൂബക്കര്‍ (മാപ്പിളപ്പാട്ട് ആലാപനം), ആദം നെടിയനാട് (ഒപ്പന), ബീരാന്‍കോയ ഗുരുക്കള്‍ (കോല്‍ക്കളി), കുഞ്ഞി സീതിക്കോയ തങ്ങള്‍ (ഇതര മാപ്പിള കലകള്‍), തൃക്കുളം കൃഷ്ണന്‍കുട്ടി (സ്പെഷല്‍ ജൂറി അവാർഡ്- കഥാപ്രസംഗകലയിലൂടെ മാപ്പിളപ്പാട്ടിന്റെ ജനകീയവത്കരണത്തില്‍ വഹിച്ച പങ്കിന്). അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, വൈസ് ചെയര്മാന് പുലിക്കോട്ടില്‍ ഹൈദരാലി, അംഗങ്ങളായ കെ.വി. അബൂട്ടി, രാഘവന് മാടമ്പത്ത്, സലീന സലീം എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.