കാട്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈലും കവർന്നു
text_fieldsകാട്ടൂർ: ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ തൊഴിൽ തേടിയെത്തിയ കൊൽക്കത്ത സ്വദേശികളെ പറ്റിച്ച് പണവും മൊബൈലും കവർന്നു. ലക്ഷ്മൺ, അജിത് എന്നിവരാണ് തട്ടിപ്പിനിരയായത്. കാട്ടൂർ പൊഞ്ഞനത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കല്ലേറ്റുംകര െറയിൽവേ സ്റ്റേഷന് സമീപം രാവിലെ തൊഴിൽ അന്വേഷിച്ചു നിൽക്കുകയായിരുന്നു ഇരുവരും. ബൈക്കിലെത്തിയ മലയാളി ഇവർക്ക് തൊഴിൽ നൽകാം എന്നു പറഞ്ഞ് പൊഞ്ഞനത്തേക്ക് കൊണ്ടുപോയി.
പൊഞ്ഞനം അമ്പലത്തിന് സമീപത്തെത്തിയ ഇവരോട് മരുന്നിെൻറ ആവശ്യത്തിന് പേരാലിെൻറ കൂമ്പ് പറിച്ചു നൽകാൻ ആവശ്യപ്പെട്ടു. ഇവർ വസ്ത്രം മാറുകയും കൈവശം ഉണ്ടായിരുന്ന രണ്ട് ഫോണും 6000 രൂപയും സമീപത്ത് കവറിൽ പൊതിഞ്ഞുവെക്കുകയും ചെയ്ത ശേഷം ആലിൽ കയറിയ നേരത്ത് താഴെ ഉണ്ടായിരുന്നയാൾ കവറുമായി കടന്നുകളഞ്ഞു.
വഴിയിൽ വിഷമിച്ചുനിന്ന ഇവർക്ക് വാർഡ് മെംബർ അനീഷിെൻറ നേതൃത്വത്തിൽ പൊതുപ്രവർത്തകരായ ഉദയൻ അയിനിക്കാട്, ടി.വി. വിജീഷ് എന്നിവർ ചേർന്ന് ഭക്ഷണം വാങ്ങി നൽകി. തുടർന്ന് കാട്ടൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തിട്ടുണ്ട്.
തളിയപ്പാടത്ത് പമ്പിൽ പെട്രോൾ അടിക്കാൻ കയറിയെന്ന് അറിഞ്ഞതോടെ അവിടെയും സമീപ പ്രദേശത്തുമുള്ള സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.