മണിചെയിൻ തട്ടിപ്പ് വീണ്ടും; ജാഗ്രത വേണമെന്ന് പൊലീസ്
text_fieldsതൃശൂർ: ഇടവേളക്ക് ശേഷം മണിചെയിൻ തട്ടിപ്പ് കമ്പനികൾ സജീവമാകുന്നു. ആഡംബര കാർ, ബൈക്ക ്, മൊബൈൽ, വാച്ച്, ടൂർ പാക്കേജ് തുടങ്ങിയ ആകർഷകങ്ങളായ ഓഫറുകൾ നൽകി മണിചെയിൻ മാതൃക യിൽ നിരവധി കമ്പനികൾ തട്ടിപ്പ് നടത്തുന്നതായി പരാതികൾ ലഭിച്ചതായി പൊലീസ് ഔദ്യോഗി ക പേജിൽ അറിയിച്ചു. പ്രഫഷണൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ കരുവാക്കി ഇത്തരക്കാർ വൻതുക പലരിൽ നിന്നും തട്ടിച്ചെടുക്കുന്നതായും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നും സിറ്റി പൊലീസ് അറിയിച്ചു.
ആദ്യ ഘട്ടത്തിൽ 50,000 മുതൽ നിശ്ചിത തുക നിക്ഷേപിക്കുക; തുടർന്ന് കമീഷനും വരുമാനവും കൂട്ടാൻ കൂടുതൽ ആളെ ചേർക്കുക എന്നാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. ഇവക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അയിച്ചു.
സംസ്ഥാനത്ത് കൂണ് പോലെ മുളച്ച് പൊന്തിയ മണിചെയിൻ സ്ഥാപനങ്ങൾ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് നടന്ന അന്വേഷണങ്ങൾ ഒതുങ്ങിയപ്പോഴാണ് പുതിയ രൂപത്തിലും ഭാവത്തിലും ഇത്തരക്കാർ മുളക്കാനാരംഭിച്ചത്. എണ്ണൂറോളം കേസുകൾ ഇപ്പോഴും തൃശൂർ കോടതിയിൽ മാത്രമുള്ള നാനോ എക്സൽ കമ്പനിയുടേതുൾെപ്പടെ ആയിരക്കണക്കിന് കോടി രൂപയാണ് ജില്ലയിൽ നൂറുകണക്കിന് ആളുകൾക്ക് നഷ്ടപ്പെട്ടത്.
നാനോ എക്സൽ തട്ടിപ്പ് കേസിെൻറ സാഹചര്യത്തിൽ തൃശൂരിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്നതിന് മാത്രമായി കോടതി ആരംഭിച്ചിരുന്നു. പിന്നീട് ചില കമ്പനികൾ പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും പൊലീസിെൻറ ജാഗ്രത മൂലം വളരാനായിരുന്നില്ല. ഇപ്പോൾ ഇടവേളക്ക് ശേഷം പ്രഫഷണൽ വിദ്യാർഥികളെയും അഭ്യസ്തവിദ്യരായ യുവാക്കളെയും വൻ ഓഫറുകൾ നൽകി ആകർഷിച്ചാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നതത്രെ. നേരത്തെ തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളിലുണ്ടായിരുന്നവരാണ് പുതിയ പേരും രൂപവുമായി വീണ്ടും സജീവമായിട്ടുള്ളത് എന്നാണ് പൊലീസിന്ലഭിച്ച വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.