ഗീവ് ആൻഡ് ടേക്ക് സൊസൈറ്റി മണി ചെയിൻ തട്ടിപ്പ് നടത്തുന്നുണ്ടെങ്കിൽ അന്വേഷിക്കണം -ഹൈകോടതി
text_fieldsകൊച്ചി: മണി ചെയിൻ തട്ടിപ്പ് നടത്തുന്നുണ്ടെങ്കിൽ ഗീവ് ആൻഡ് ടേക്ക് സൊസൈറ്റിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹൈകോടതി. തങ്ങൾ നടത്തുന്ന യോഗങ്ങൾ മൾട്ടി ലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഗീവ് ആൻഡ് ടേക്ക് സൊസൈറ്റി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ഉത്തരവ്.
പ്രശാന്ത് പനച്ചിക്കൽ എന്റർപ്രൈസസ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഗീവ് ആൻഡ് ടേക്ക് പ്രസ്ഥാനം ചാരിറ്റിയുടെ മറവിൽ മണി ചെയിൻ തട്ടിപ്പ് നടത്തുകയാണെന്നായിരുന്നു എതിർകക്ഷികളുടെ വാദം. മണി ചെയിൻ തട്ടിപ്പിന്റെ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കണമെന്ന് കോടതി ഇവരോട് നിർദേശിച്ചു. തുടർന്നാണ് രേഖകൾ പരിശോധിച്ച ശേഷം വീൽചെയർ വിതരണത്തിന്റെയും സ്റ്റഡി ക്ലാസുകളുടെയും മറവിൽ മണി ചെയിൻ തട്ടിപ്പാണ് നടക്കുന്നതെങ്കിൽ അന്വേഷിക്കാൻ കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.