വിദ്യാർഥികളെ ലക്ഷ്യമിട്ട് മണി ചെയിൻ തട്ടിപ്പ് വീണ്ടും
text_fieldsചവറ: വിദ്യാർഥികളെ ലക്ഷ്യമിട്ട് മണി ചെയിൻ തട്ടിപ്പ് വീണ്ടും സജീവമായി. വാഗ്ദാനങ്ങൾ വാട്സ്ആപ് സന്ദേശങ്ങളായി നൽകിയാണ് അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കമ്പനിയെന്ന അവകാശവാദത്തോടെ ഇടപാട് നടത്തുന്നത്. 1200 രൂപ കമ്പനിയിൽ അടച്ചാൽ ബിസിനസിൽ കണ്ണിചേരാം. ഓരോരുത്തരേയും 1200 രൂപ നൽകുന്ന പ്ലാനിൽ ചേർത്താൽ ദിവസവും നൂറ് രൂപ അക്കൗണ്ടിൽ വരുമെന്നാണ് വാഗ്ദാനം.
പ്ലസ് വൺ മുതൽ ഡിഗ്രി, പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഇൗ പ്ലാൻ. എന്നാൽ 2550 രൂപ നൽകി ചേർന്നാൽ 2250 രൂപ കമ്പനിക്കും 300 രൂപ ജി.എസ്.ടിയും നൽകണം. ഇതിൽനിന്ന് 1200 രൂപ കമ്പനി ബോണസായി തിരിച്ചുനൽകുമത്രെ.
ഇത് കൂടുതലും ഇടത്തരം ബിസിനസ് ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് തുടങ്ങിയിരിക്കുന്നത്. എത്രയാളുകളെ ഈ തുകയിൽ കമ്പനിയുടെ കണ്ണികൾ ആക്കി ചേർക്കുന്നുവോ അത്രയും തുക ബോണസിനത്തിൽ ലഭിച്ചുകൊണ്ടിരിക്കും.
അര ഡസൻ കമ്പനികളാണ് ഇപ്പോൾ ഈ രംഗത്തുള്ളത്. എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ്. ആധാർ കാർഡിെൻറ കോപ്പി, പാൻനമ്പർ എന്നിവയും സമർപ്പിക്കണം. സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ശമ്പളത്തേക്കാൾ ഇരട്ടിയിലധികം തുക സമ്പാദിക്കാമെന്നും വീട്ടിലിരുന്ന് സുരക്ഷിതമായി സമ്പാദിക്കാമെന്നും വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
ആറ് മാസം കഴിയുമ്പോൾ കമ്പനി ഇല്ലാതാക്കിക്കൊണ്ട് അതേയാളുകൾ തന്നെ മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്യുകയാണ് പതിെവന്ന് പറയപ്പെടുന്നു. കമ്പനി പൂട്ടിയാൽ ചെറിയ തുകകളാണ് നഷ്ടപ്പെടുന്നതെന്നുള്ളത് കൊണ്ട് ആരും പരാതിപ്പെടാൻ പോകാത്തത് ഇവർക്ക് വളരാനുള്ള അവസരമാകുന്നു. വിദ്യാർഥികളെ വശത്താക്കാൻ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് രക്ഷാകർത്താക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.