എം.എല്‍.എയുടെ കത്തുമായി പണപ്പിരിവ്: രണ്ടുപേർ അറസ്റ്റിൽ
text_fieldsചങ്ങനാശ്ശേരി: എം.എല്‍.എയുടെ കത്തുമായി പണപ്പിരിവ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. മാടപ്പള്ളി പങ്കിപ്പുരം വെങ്ങമൂട്ടില് വീട്ടില്‍ വാടകക്ക് താമസിക്കുന്ന ആലപ്പുഴ ആര്യാട് സ്വദേശി ഷാജി (62), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ പുത്തൻപറമ്പിൽ അനസ് (44)എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഷാജി തന്റെ അനിയന് സുഖമില്ലെന്നുപറഞ്ഞ് ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിനെ കാണുകയും സഹായം അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് ഷാജിയുടെ അനിയന് ചികിത്സക്ക് സഹായിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരിക്ക് എം.എൽ.എ കത്ത് നൽകി.
ഈ കത്ത് ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരിക്ക് നൽകാതെ ഇരുവരും ചേർന്ന് പണപ്പിരിവിനായി ഉപയോഗിക്കുകയായിരുന്നു. ലാമിനേറ്റ് ചെയ്ത ഈ കത്തുമായി പല സ്ഥലങ്ങളിൽനിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുകയായിരുന്നു. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി കെ.എസ്.ആ.ർ.ടി.സി സ്റ്റാൻഡിൽ പിരിവ് നടത്തുന്നതിനിടെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.