എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ ദിവസ വേതന ‘തൊഴിലാളികള്‍’
text_fieldsകോട്ടക്കല്‍: സാമ്പത്തിക മാന്ദ്യം തിരിച്ചടിയായതോടെ എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ദിവസ വേതനത്തിനുള്ള ‘തൊഴിലാളികള്‍’. ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരക്കാര്‍ സജീവമാണ്. 2000 രൂപ എടുത്തു കൊടുത്താല്‍ 100 രൂപയാണ് കമീഷന്‍. ഒരു ദിവസം ആയിരം മുതല്‍ 1500 വരെ ഈയിനത്തില്‍ ലാഭമുണ്ടാക്കുന്നവരാണധികവും. കൂടുതലും വിദ്യാര്‍ഥികളും യുവാക്കളുമാണ്. വരിയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ എത്ര നേരം കാത്തു നില്‍ക്കാനും ഇവര്‍ തയാര്‍. എ.ടി.എം കാര്‍ഡിനൊപ്പം പാസ്വേഡ് കുറിച്ചെടുത്താണ് ക്യൂ നില്‍ക്കുന്നത്.
പരിചയക്കാരായതിനാല്‍ പ്രശ്നമില്ളെന്ന നിലപാടിലാണ് ഇടപാടുകാരും. വ്യാപാരികളാണ് ഇത്തരക്കാരെ കാര്യമായി ആശ്രയിക്കുന്നത്. ജീവനക്കാരെ പറഞ്ഞയക്കുന്നതിലും ഷോപ്പ് അടച്ച് വരിനില്‍ക്കുന്നതിലും ഭേദം ഇതാണെന്ന് കച്ചവടക്കാരും പറയുന്നു. പണമെടുക്കണോയെന്ന് ചോദിച്ചത്തെുന്നവരും ഇക്കൂട്ടത്തിലുണ്ട്. നാലും അഞ്ചും പേരുടെ എ.ടി.എം കാര്‍ഡുമായാണ് ഇവര്‍ വരി നില്‍ക്കുക. പണമുള്ള എ.ടി.എം ഏതാണെന്ന് കണ്ടുപിടിച്ച ശേഷമാണ് ‘ജോലി’ തുടങ്ങുക. 2000 രൂപക്ക് മുകളില്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ ഉടമക്കും ആശ്വാസമാണ്. പരസ്പര വിശ്വാസം, അതല്ളേ എല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.