മഹാരാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയിൽ നാടകീയ രംഗങ്ങൾ
text_fieldsകൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ തമിഴ്നാട് സ്വദേശി മഹാരാജിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനുശേഷം തോപ്പുംപടി മജിസ്ട്രേറ്റിെൻറ വസതിയിൽ ഇന്നലെ ഹാജരാക്കിയ ഇയാൾക്ക് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് ഇന്ന് വീണ്ടും ഹാജരായത്.
അതേസമയം മഹാരാജിനെ ഹാജരാക്കിയ തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയിൽ നാടകീയ രംഗങ്ങളാണുണ്ടായത്. തനിക്ക് പറയാനുള്ളത് കോടതി കേട്ടില്ലെന്ന് പ്രോസിക്യൂട്ടർ ആരോപിച്ചു. പ്രോസിക്യൂട്ടർ കോടതിക്കുള്ളിൽ പരസ്യമായി പ്രതിഷേധിച്ചു. തുടർന്ന് മജിസ്ട്രേറ്റ് കോടതി നടപടികൾ നിർത്തിവെച്ച് ഇറങ്ങിപ്പോയി.
കേരളത്തിൽ നൂറിലധികം പേർക്കായി മഹാരാജ 500 കോടിയോളം പലിശക്ക് നൽകിയതായാണ് സൂചന. പത്തു കോടി രൂപ തിരികെ കിട്ടാനുണ്ടെന്ന് ചോദ്യം ചെയ്യലിൽ മഹാരാജ സമ്മതിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ചെന്നൈയിൽനിന്ന് പിടികൂടിയ ഇയാളുമായി വാഹനത്തിൽ വരവെ കൂട്ടാളികൾ കോയമ്പത്തൂര്‍ ടോള്‍ പ്ലാസക്ക് സമീപം പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തിയിരുന്നു.
ശേഷം വെള്ളിയാഴ്ച സാഹസികമായാണ് ഇയാളെ കേരളാ പൊലീസ് കീഴ്പെടുത്തിയത്. കേരള പൊലീസ് എത്തുമ്പോൾ പുറത്ത് പോകാനായി കാറിന് കാത്തിരിക്കുകയായിരുന്നു. വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തപ്പോഴേക്കും അനുയായികൾ തടയാനെത്തി. സംഘർഷം രൂക്ഷമാകുന്നത് കണ്ട് പൊലീസ് ആകാശത്തേക്ക് വെടിെവച്ചു. ഇതോടെ വിരണ്ട അനുയായികൾ പിന്മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.