സ്വപ്നയുടെ ലോക്കറിലെ പണം: ഇ.ഡി അന്വേഷണം എൻ.ഐ.എക്കും കസ്റ്റംസിനും തലവേദനയാകുന്നു
text_fieldsകൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) അന്വേഷണം എന്‍.ഐ.എക്കും കസ്റ്റംസിനും തലവേദനയാകുന്നു. നാലുമാസത്തോളം കസ്റ്റംസും എന്‍.ഐ.എയും നടത്തിയ അന്വേഷണത്തില്‍നിന്ന് തികച്ചും വ്യത്യസ്ത കണ്ടെത്തലുമായി ഇ.ഡി കഴിഞ്ഞദിവസം കോടതിയിലെത്തിയതാണ് അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
എസ്.ബി.ഐ തിരുവനന്തപുരം ബ്രാഞ്ചിലെ സ്വപ്ന സുരേഷിെൻറ ലോക്കറില്‍നിന്ന് എന്‍.ഐ.എ പിടികൂടിയ 64 ലക്ഷവും ഫെഡറല്‍ ബാങ്ക് തിരുവനന്തപുരം സ്റ്റാച്യു ശാഖയിലെ ലോക്കറില്‍നിന്ന് പിടികൂടിയ 46.5 ലക്ഷവും അടക്കം ഒരു കോടിയിലേറെ തുക സ്വര്‍ണക്കടത്തില്‍നിന്ന് ലഭിച്ച വരുമാനമാണെന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍. ഇതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി മുന്നോട്ടുപോയത്. കസ്റ്റംസും എന്‍.ഐ.എയുടെ ഈ കണ്ടെത്തൽ അംഗീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇത് ശരിവെച്ച ഇ.ഡി ഇങ്ങനെ കോടതിയില്‍ പ്രാഥമിക കുറ്റപത്രവും നല്‍കിയിരുന്നു. എന്നാല്‍, എം. ശിവശങ്കറിെൻറ ജാമ്യവുമായി ബന്ധപ്പെട്ട് ബുധന്‍, വ്യാഴം ദിവസങ്ങളിലായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ലോക്കറില്‍നിന്ന് കണ്ടെത്തിയ പണം ലൈഫ് മിഷന് കരാറിലൂടെ അദ്ദേഹത്തിന് ലഭിച്ച കമീഷനാണെന്നാണ് അവകാശപ്പെടുന്നത്.
അറസ്റ്റിലായ അന്നുമുതല്‍ കസ്റ്റംസും എന്‍.ഐ.എയും നടത്തിയ ചോദ്യം ചെയ്യലിലെല്ലാം ലോക്കറില്‍നിന്ന് ലഭിച്ച പണം കമീഷനായി ലഭിച്ചതാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഈ വാദം നിരാകരിച്ച എന്‍.ഐ.എയും കസ്റ്റംസും സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതാണെന്ന് സ്ഥാപിച്ചാണ് പണം കണ്ടുകെട്ടിയത്. ലോക്കറിലെ പണം സ്വര്‍ണക്കടത്തിലെ വരുമാനമാണെന്ന് തെളിയിക്കാനായില്ലെങ്കില്‍ തുടരന്വേഷണം എന്‍.ഐ.എക്കും കസ്റ്റംസിനും ദുഷ്കരമാവും. ലൈഫ് മിഷനിലെ പണമാണിതെന്ന് സമ്മതിച്ചാല്‍ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ പങ്കാളിത്തം സ്ഥാപിക്കാന്‍ കഴിയാതെവരും. അവരുടെ പങ്ക് തെളിയിക്കാന്‍ ഏജന്‍സികള്‍ കൂടുതല്‍ വിയര്‍ക്കേണ്ടിവരും. അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഒരുകേസ് അന്വേഷിക്കുമ്പോള്‍ മറ്റൊരു കേസ് സംബന്ധിച്ച വിവരം ലഭിച്ചാല്‍ അതുമായി മുന്നോട്ടുപോകാം. ഇതിലൂടെ ഇത് ലൈഫ് മിഷനിലെ കൈക്കൂലിയാണെന്ന് സമ്മതിച്ചാലും ഇ.ഡിയുടെ അന്വേഷണത്തിന് തടസ്സമാവില്ല. എന്നാല്‍, ഇ.ഡിയുടെ കെണ്ടത്തലോടെ എന്‍.ഐ.എയും കസ്റ്റംസും പ്രതികളെ വീണ്ടും ചോദ്യം ചെയ്ത് യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.