കള്ളപ്പണം: ചോദ്യംചെയ്യലിന് വിധേയനായ കെ. സുരേന്ദ്രന് ബി.ജെ.പിക്കാരുടെ ഹാരാർപ്പണവും മുദ്രാവാക്യവും
text_fieldsതൃശൂർ: കള്ളപ്പണക്കേസിൽ അന്വേഷണ സംഘത്തിന്‍റെ ചോദ്യംചെയ്യലിന് വിധേയനായ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പുറത്തിറങ്ങിയപ്പോൾ മുദ്രാവാക്യം വിളിച്ചും ഹാരാർപ്പണം നടത്തിയും ബി.ജെ.പി പ്രവർത്തകരുടെ സ്വീകരണം. പൊലീസ് ക്ലബിൽ അന്വേഷണ ഉദ്യോഗസ്ഥരായ എം.ജെ. സോജൻ, വി.കെ. രാജു, ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ. പ്രതിഷേധങ്ങൾ പ്രതീക്ഷിച്ച് എല്ലാവിധ സജ്ജീകരണങ്ങളും കനത്തസുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു.
ക്ലബ് പരിസരത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് മാധ്യമ പ്രതിനിധികൾക്ക് അനുമതി നൽകി. എന്നാൽ, ബി.ജെ.പി പ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ ഹൈറോഡിൽ തടഞ്ഞു. ഇക്കണ്ടവാരിയർ റോഡിൽ നിന്ന് ഹൈറോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും ബാരിക്കേഡ് െവച്ച് തടഞ്ഞിരുന്നു. രാവിലെ ഒമ്പതരയോടെ തന്നെ ഇതിലെയുള്ള പ്രവേശനം നിരോധിച്ചിരുന്നു. അമ്പതിലേറെ പൊലീസുകാരെയാണ് സ്ഥലത്ത് നിയോഗിച്ചിരുന്നത്. ഈസ്റ്റ് പൊലീസ്, ട്രാഫിക്, വനിത പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിെല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ.
ബി.ജെ.പി സംസ്ഥാന, ജില്ല നേതാക്കൾക്ക് പുറമേ മണ്ഡലം പ്രസിഡൻറുമാർ, മോർച്ച ഭാരവാഹികൾ എന്നിവരടക്കം നിരവധി പ്രവർത്തകർ ഹൈറോഡിലും പരിസരത്തും എത്തിയിരുന്നു. സുരേന്ദ്രനൊപ്പം സംസ്ഥാന വൈസ് പ്രസിഡൻറ് എം.എസ്. സമ്പൂർണ, ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്‌കുമാർ എന്നിവരെയും പൊലീസ് ക്ലബിൽ പ്രവേശിപ്പിച്ചിരുന്നു. പുറത്തിറങ്ങിയ സുരേന്ദ്രനെ മുദ്രാവാക്യം വിളിച്ചും ഹാരാർപ്പണം നടത്തിയുമാണ് പ്രവർത്തകർ എതിരേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.