Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ഇബ്രാഹീംകുഞ്ഞിന് ഇ.ഡി നോട്ടീസ്

text_fields
bookmark_border
vk Ibrahim Kunju
cancel

കൊച്ചി: 10 കോടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ വി.കെ. ഇബ്രാഹീംകുഞ്ഞ്​ എം.എൽ.എക്ക്​ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ്​ നിർദേശം.

നോട്ട് നിരോധനത്തിനുശേഷം പാർട്ടി പത്രത്തിെൻറ രണ്ട് അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇബ്രാഹീംകുഞ്ഞിനെതിരായ പരാതി. ഈ തുക പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ചതാണെന്നാണ് പരാതിക്കാര​െൻറ ആരോപണം. ഈ കേസിൽ നേര​േത്തയും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

തുടരന്വേഷണ ഭാഗമായാണ് വീണ്ടും നോട്ടീസ് നൽകിയത്. കേസിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് കേസന്വേഷണം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money laundering casevk Ibrahim KunjuED
News Summary - Money laundering case: ED notice to Ibrahim Kunju
Next Story