കുഴൽപണമിടപാട്: വോട്ടിന് പണമെന്ന് സംശയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൈസ കൊടുത്ത് വോട്ട് വാങ്ങൽ നടെന്നന്ന ആശങ്കയിലേക്ക് വിരൽചൂണ്ടി കുഴൽപണം തട്ടിപ്പ് കേസ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് ബി.ജെ.പിക്ക് കോടിക്കണക്കിന് രൂപ കുഴൽപണമായി കൊണ്ടുവന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ തന്നെ പ്രസ്താവിച്ചതോടെ പണം കൊടുത്ത് വോട്ട് വാങ്ങൽ വിവാദവും സംസ്ഥാന രാഷ്ട്രീയത്തിൽ ഉയരുകയാണ്.
വോെട്ടടുപ്പിന് മൂന്ന് ദിവസം മുമ്പ് ഏപ്രിൽ ആറിനാണ് മൂന്നര കോടി രൂപയുമായി പോയ കാർ തൃശൂർ കൊടകരയിൽ കടത്തിക്കൊണ്ടുപോയ സംഭവം അരങ്ങേറിയത്. തെരഞ്ഞെടുപ്പ് പ്രചാരണവും അതിെൻറ ഭാഗമായ പോസ്റ്റർ പതിക്കലും വീട് കയറിയുള്ള നോട്ടീസ് വിതരണവും ഉൾപ്പെടെ മുക്കാൽ പങ്ക് പ്രവർത്തനവും മൂന്നാം തീയതിയോടെ മൂന്ന് മുന്നണികളുടെയും സമാപിച്ചിരുന്നു. അതുകൊണ്ടുതന്നെ പോസ്റ്റർ അടിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കല്ല ഇൗ തുക കൊണ്ടുവന്നതെന്ന സംശയമാണ് സി.പി.എമ്മിനും എൽ.ഡി.എഫിനും ഉള്ളത്.
വോെട്ടടുപ്പിന് തൊട്ടുമുമ്പുള്ള പണം വിതരണം വോട്ടുകൾ വിലക്കെടുക്കാനായിരുേന്നായെന്ന സംശയമാണ് ഉയരുന്നത്. സംസ്ഥാനത്ത് വെറും 35 സീറ്റ് ലഭിച്ചാലും ഭരണത്തിൽ വരുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ പ്രസ്താവനയും മുൻനിർത്തിയാണ് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി ബി.ജെ.പിയുടെ പേര് പറഞ്ഞ് ആക്ഷേപം ഉന്നയിച്ചത്. രണ്ട് പ്രധാന നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്ക് കൊണ്ടുവന്ന തുകയാണ് കുഴൽപണമാഫിയ മാതൃകയിലുള്ള ഒാപറേഷനിൽ തട്ടിയെടുത്തതെന്ന് ബി.ജെ.പിക്കുള്ളിൽനിന്നുതന്നെ നേതാക്കൾ സൂചിപ്പിക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ വരെ ബി.ജെ.പി നേടുമെന്ന് നേതൃത്വത്തിെൻറ വിലയിരുത്തലായി വന്ന മാധ്യമ വാർത്തകളും വോട്ട് കച്ചവടത്തിേലക്ക് വിരൽ ചൂണ്ടുന്നുവോയെന്ന സംശയം കക്ഷിഭേദെമന്യേ എൽ.ഡി.എഫ് നേതാക്കൾക്കുണ്ട്. പല ജില്ലകളിലേക്കും ഇത്തരത്തിൽ വോെട്ടടുപ്പിന് തൊട്ടടുത്ത ദിവസം വൻ തുക കടത്തിയെന്നും ആക്ഷേപമുണ്ട്. എൽ.ഡി.എഫിെൻറയും എ. വിജയരാഘവെൻറയും ആക്ഷേപത്തോട് ബി.ജെ.പി സംസ്ഥാനനേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.