പണം കൈമാറ്റം ബാങ്കുവഴി മാത്രമാക്കുന്നതിന് രജിസ്േട്രഷൻ വകുപ്പ് പിടിമുറുക്കി
text_fieldsതിരുവനന്തപുരം: വസ്തുകൈമാറ്റ രജിസ്േട്രഷനിൽ പണം കൈമാറ്റം ബാങ്കുവഴി മാത്രമാക്കുന്നതിന് രജിസ്േട്രഷൻ വകുപ്പ് പിടിമുറുക്കി. രണ്ടു ലക്ഷത്തിലധികമുള്ള കൈമാറ്റങ്ങളുടെ രജിസ്േട്രഷനാണ് വകുപ്പ് നിർബന്ധമാക്കിയത്. ഇതോടെ ഭൂമി കൈമാറ്റം ചെയ്യുന്ന ഭൂവുടമകൾക്കും വസ്തു വാങ്ങുന്നവർക്കും ബാങ്ക് അക്കൗണ്ടില്ലാതെ രജിസ്േട്രഷൻ നടക്കാത്ത സ്ഥിതിയായി. എന്നാൽ, 20,000 രൂപക്ക് മുകളിെല ഇടപാടുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാക്കാനാണ് ആദായ നികുതി വകുപ്പ് രജിസ്േട്രഷൻ വകുപ്പിന് നൽകിയ നിർദേശം.
വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്യുന്ന ആധാരത്തിൽ വസ്തു വാങ്ങുന്ന ആൾ ഏതുവിധമാണ് പണം നൽകുന്നതെന്നും ബാങ്ക് ചെക്ക് -ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ മുഖേനയാണെങ്കിൽ അതിെൻറ നമ്പറും ആധാരത്തിൽ പ്രതിപാദിക്കണം. ഡിജിറ്റൽ ഇടപാടു വഴിയാണ് പണം കൈമാറ്റം നടത്തുന്നതെങ്കിൽ ആ വിവരവും രേഖപ്പെടുത്തണം.10 ലക്ഷത്തിലധികമുള്ള എല്ലാ ഇടപാടുകൾക്കും പാൻ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്. 2016 ജനുവരിയിൽ സംസ്ഥാനത്തെ രജിസ്റ്ററിങ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ യോഗത്തിൽ ഭൂമി ഇടപാടുകളുടെ പണം കൈമാറ്റം നടത്തുന്നത് സംബന്ധിച്ച് വ്യക്തമായ നിർദേശം നൽകിയിരുന്നു. അതിനെത്തുടർന്ന് ചില സബ് രജിസ്ട്രാർമാർ ഇടപാടുകൾക്ക് ആദായ നികുതി വകുപ്പിെൻറ നിർദേശങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
കൃഷിഭൂമി നൽകി പകരം താമസയോഗ്യമായ വീടുകളും സൗകര്യപ്രദമായ വസ്തുക്കളും വാങ്ങുന്ന രീതി നിലവിലുണ്ട്. ഇത്തരത്തിെല കൈമാറ്റങ്ങൾ ബാങ്കു വഴിയാക്കുന്നത് കൈമാറ്റം ചെയ്യുന്നവരിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. വസ്തു കൈമാറ്റ രജിസ്േട്രഷനിൽ പണമിടപാടുകൾക്കു കൂടി രജിസ്േട്രഷൻ വകുപ്പ് പിടിമുറുക്കിയതോടെ വസ്തുക്കളുടെ കൈമാറ്റങ്ങളിൽ ഗണ്യമായ തോതിൽ കുറവ് വന്നു. ഭൂമി വാങ്ങി പ്ലോട്ടുകളായി വിൽപന നടത്തുന്ന സംഘങ്ങൾ പിൻവലിഞ്ഞതോടെ വസ്തുവിന് വൻ വിലക്കുറവ് നേരിട്ടിട്ടുണ്ട്. റബറിെൻറ വിലയിടവ് കാരണം തോട്ടങ്ങളുടെ വിലയിലും ഇടിവുണ്ടായി. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഏക്കർ കണക്കിന് തോട്ടങ്ങൾ വിൽപനക്കുണ്ടെന്ന് കാട്ടി ഉടമകൾ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
പരസ്പര കൈമാറ്റ ആധാര രജിസ്ട്രേഷന് പുതുജീവൻ
തിരുവനന്തപുരം: ഭൂവുടമകൾ തമ്മിൽ വസ്തുക്കൾ പരസ്പരം കൈമാറ്റം ചെയ്യുന്ന സമ്പ്രദായത്തിൽ പണം കൈപ്പറ്റിയെന്ന് കാട്ടി വിലയാധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. രജിസ്േട്രഷൻ വകുപ്പ് ഇടപാടുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കാൽ നൂറ്റാണ്ടു മുമ്പ് വ്യാപകമായ തോതിൽ രജിസ്റ്റർ ചെയ്തിരുന്ന പരസ്പര കൈമാറ്റ ആധാരങ്ങളുടെ രജിസ്േട്രഷന് ഇപ്പോൾ പുതുജീവൻ.
പണം കൈമാറ്റം നടക്കാതെ ഭൂമി പരസ്പരം മാറ്റിയെടുക്കുന്ന രീതി വ്യാപകമായി നിലവിലുണ്ട്. എന്നാൽ, ഇത്തരത്തിെല കൈമാറ്റങ്ങൾ അധികവും ഏറെക്കാലമായി പണം കൈപ്പറ്റിയെന്ന് കാണിച്ച് വിലയാധാരങ്ങളായാണ് സബ് രജിസ്ട്രാർ ഒാഫിസുകളിൽ രജിസ്റ്റർ ചെയ്യുന്നത്. ഇപ്പോൾ വസ്തുകൈമാറ്റ രജിസ്േട്രഷന് വകുപ്പ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് പരസ്പരം കൈമാറുന്ന വസ്തുക്കളുടെ രജിസ്േട്രഷൻ അത്തരത്തിൽതന്നെ രജിസ്റ്റർ ചെയ്യുന്നതിന് ഭൂവുടമകളെ േപ്രരിപ്പിക്കുന്നത്.
എന്നാൽ, ഇത്തരത്തിൽ പരസ്പരം കൈമാറ്റം ചെയ്യുന്ന വസ്തുക്കൾ പരസ്പരമാറ്റ ആധാരങ്ങളായി രജിസ്റ്റർ ചെയ്യുന്നതു വഴി ഭൂമി കൈമാറ്റം ചെയ്യുന്നവർക്ക് മുദ്രവിലയിലും രജിസ്േട്രഷൻ ഫീസിലും ഇളവും ലഭിക്കും. ഇതു വകുപ്പിന് വരുമാന ചോർച്ചക്കും ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.