കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തി
text_fieldsമാനന്തവാടി: മേഖലയിൽ കുരങ്ങ് പനി ഭീതി നിലനിൽക്കെ വീണ്ടും കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തി. ബേഗൂർ റേഞ്ചിന് കീഴിലെ മാനന്തവാടി അമ്പുകുത്തി ഔഷധത്തോട്ടത്തിലാണ് ആൺ കുരങ്ങിനെ ചത്ത നിലയിലും മറ്റൊരു കുരങ്ങിനെ അവശ നിലയിലും കണ്ടെത്തിയത്.
നോർത് വയനാട് ഡി.എഫ്.ഒ. രമേഷ് ബിഷ്ണോയ്, ബേഗൂർ റേഞ്ച് ഓഫിസർ വി. രതീശൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി എച്ച്. ഒ. ഡി ഡോ.രഘു രവീന്ദ്രൻ, എപ്പിഡമോളജിസ്റ്റ് ഡോ. ദിലീപ് ഫൽഗുനൻ , പത്തോളജിസ്റ്റുകളായ ഡോ. എം. പ്രദീപ്, ഡോ.അനൂപ് രാജ് എന്നിവരുടെ നേതൃത്വത്തിൽ കുരങ്ങിെൻറ ജഡം പോസ്റ്റ് മോർട്ടം നടത്തി. ശരീരാവശിഷ്ടം പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ആരോഗ്യ വകുപ്പിന് കീഴിലെ വെക്ടർ കൺേട്രാൾ യൂനിറ്റ് കുരങ്ങ് ചത്ത പ്രദേശത്തിന് 50 മീറ്റർ ചുറ്റളവിൽ ചെള്ള് നശീകരണ സ്പ്രേ തളിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഡി. എം. ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.