Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ കുരങ്ങുപനി...

വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു

text_fields
bookmark_border
monkey-fever
cancel

കൽപറ്റ: കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ് യ കേന്ദ്രത്തിന് കീഴിലെ ബേഗൂര്‍ കോളനിയിലെ സുന്ദരനാണ് (27) മരിച്ചത്.

കഴിഞ്ഞ ആറിനാണ് ഇദ്ദേഹത്തിന് പനി ബാധിച്ച ത്. തുടര്‍ന്ന് 10ന് ജില്ല ആശുപത്രിയില്‍ ചികിത്സ തേടുകയും 11ന് കുരങ്ങുപനി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.

രണ്ടു ദിവസത്തിനുള്ളില്‍ തിരുനെല്ലി പഞ്ചായത്തില്‍ രണ്ടു പേര്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഈ വർഷം ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം അഞ്ചായി. രോഗബാധ സംശയിക്കുന്നവരായി ഇതുവരെ 17 പേര്‍ ചികിത്സ തേടിയെങ്കിലും അഞ്ചുപേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.

നേരത്തേ കർണാടക സ്വദേശിയും കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു. ഫെബ്രുവരി 27ന് ബാവലിയില്‍ പണിക്ക് പോയപ്പോഴാണ് സുന്ദരന് ചെള്ളു കടിയേറ്റതെന്നാണ് സംശയം. 2015നു ശേഷം സംസ്ഥാനത്തെ ആദ്യ കുരങ്ങുപനി മരണമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmonkey feverWayanad News
News Summary - monkey fever one tribal dead in wayanadu-india news
Next Story