തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി
text_fieldsതിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മ്മന്‍ സാസ്‌കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍ നിന്നാണ് പിടികൂടിയത്. ഒരു മാസം മുമ്പാണ് പെൺകുരങ്ങ് മൃശാലയിൽ നിന്ന് ചാടിപ്പോയത്.
ജീവനക്കാർ കൂട് തുറക്കുന്നതിനിടെയാണ് മൂന്ന് വയസുള്ള പെൺ കുരങ്ങ് ചാടിപ്പോയിരുന്നത്. വ്യാപക തിരച്ചിലാണ് പിന്നെ നടത്തിയത്. ഒടുവിൽ കോമ്പൗണ്ടിലെ മരത്തിനു മുകളിൽ തന്നെ കുരങ്ങിനെ കണ്ടെത്തി. പിന്നീട് ദിവസങ്ങളോളം ഉയരമുള്ള ആഞ്ഞിലി മരത്തിന് മുകളിൽ തന്നെ തുടർന്നിരുന്നു.
പിന്നീട് ഏതാനും ദിവസം മുന്‍പു വരെ പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ മരത്തിലായിരുന്നു കുരങ്ങിന്‍റെ വാസം. രണ്ടു ദിവസം ശക്തമായ മഴ പെയ്‌തതിനു പിന്നാലെ വീണ്ടും കാണാതാവുകയായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് ജര്‍മ്മന്‍ സാസ്‌കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയത്.
നേരത്തെ, കുരങ്ങിനെ താഴേയിറക്കാൻ മൃഗശാല അധികൃതർ പല മാർഗങ്ങളും നോക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മരത്തിന് താഴേവെച്ചിരുന്ന പഴവും ശിഖരങ്ങളുടെ ഇടയിൽവെച്ച തണ്ണിമത്തന്റെ കഷണങ്ങളുമെല്ലാം കുരങ്ങൻ കൊണ്ടുപോയിരുന്നു.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നാണ് ഹനുമാൻ കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.