വിശ്വാസികളോട് നടത്തിയ പ്രസംഗം സഭക്കുള്ളിലെ കാര്യമായി കണ്ടാൽ മതിയെന്ന് മോൻസ് ജോസഫ് എം.എൽ.എ
text_fieldsകോട്ടയം: പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് മോൻസ് ജോസഫ് എം.എൽ.എ. ബിഷപ് സഭയുടെ തലവൻ എന്ന നിലക്ക് വിശ്വാസികളോട് നടത്തിയ പ്രസംഗം സഭക്കുള്ളിലെ കാര്യമായി കണ്ടാൽ മതി. ബിഷപ് പറഞ്ഞതിെൻറ അന്തസ്സത്ത ഉൾക്കൊണ്ട് തിരുത്തൽ ഉണ്ടാകണം. സമൂഹത്തിന് മാതൃകപരമായ തിരുത്തലാണ് വേണ്ടത്. അത് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നായാലും പ്രതിപക്ഷ നേതാവിെൻറ ഭാഗത്തുനിന്നായാലും ഉണ്ടാകണം.
സത്യസന്ധമായ സഭാപിതാക്കന്മാരുടെ നിലപാടുകളെ ആ രീതിയിൽ കാണണം. അല്ലാത്തപക്ഷം അതിനോട് വിയോജിപ്പ് അറിയിക്കേണ്ട സാഹചര്യമുണ്ടാകും. എല്ലാ മതങ്ങളുെടയും ആചാര്യന്മാർ ശരിയായ പാതയിൽ നയിക്കാനാണ് ശ്രമിക്കുന്നത്. വിവാദം ആകുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്നും മോൻസ് പറഞ്ഞു. ബിഷപ് കല്ലറങ്ങാട്ടിന് പിന്തുണയുമായി എസ്.എം.വൈ.എം-കെ.സി.വൈ.എം പാലായിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.