കേരള കോൺഗ്രസിലെ നേതൃമാറ്റം അംഗീകരിക്കില്ല-മോൻസ് ജോസഫ്
text_fieldsകോട്ടയം: കേരള കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാവില്ലെന്ന് ജോസഫ് പക്ഷത്തെ പ്രമുഖനും മുൻമന്ത്രിയുമായ മോൻസ് േജാസഫ് എം.എൽ.എ. ഇക്കാര്യം ഇപ്പോൾ ചർച്ചയിലില്ല. അടുത്ത ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിെൻറ അജണ്ടയിലും നേതൃമാറ്റം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, മുന്നണി പ്രവേശന കാര്യം ചർച്ചയാകും. സമ്മേളനത്തിനുശേഷം ഇതുസംബന്ധിച്ച് വ്യക്തമായ തീരുമാനം കൈക്കൊള്ളുമെന്നും മോൻസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കെ.എം. മാണി ചെയർമാനും പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും സി.എഫ്. തോമസ് ഡെപ്യൂട്ടി ചെയർമാനുമെന്ന നിലയിൽ തന്നെ കേരള കോൺഗ്രസ് മുന്നോട്ട് പോകും. ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ ലയിച്ചപ്പോൾ ഉണ്ടാക്കിയ ധാരണയും ഇതാണ് - അദ്ദേഹം പറഞ്ഞു. വൈസ് ചെയർമാൻ പദവിയിൽ ഒഴിവുവന്നതുകൊണ്ടാണ് ജോസ് കെ. മാണി നിയമിതനായതെന്നും മോൻസ് തുറന്നടിച്ചു. കേരള കോൺഗ്രസിെൻറ മുന്നണി പ്രവേശനവും നേതൃമാറ്റവും സംസ്ഥാന സമ്മേളനത്തിൽ ചർച്ചയാകില്ലെന്ന പ്രചാരണം ശക്തമായിരിക്കെയാണ് നിലപാട് വ്യക്തമാക്കി മോൻസ് രംഗത്തെത്തിയത്.
കെ.എം. മാണിക്ക് പകരം ജോസ് കെ. മാണി പാർട്ടി ചെയർമാനാകുന്നുവെന്ന പ്രചാരണത്തെ വിമർശിച്ച് ജോസ്െക.മാണിയും നേരത്തേ രംഗത്തുവന്നിരുന്നു. എന്നാൽ, നേതൃമാറ്റ ചർച്ചകൾ പാർട്ടിയിൽ വീണ്ടും സജീവമായതോടെയാണ് മോൻസ് നിലപാട് വ്യക്തമാക്കിയത്. പി.ജെ. ജോസഫ് പരസ്യപ്രതികരണത്തിനു തയാറാകാത്ത സാഹചര്യത്തിൽ മോൻസിെൻറ വെളിപ്പെടുത്തൽ ജോസഫിെൻറ അറിേവാടെയാണെന്നും വ്യക്തമായിട്ടുണ്ട്.
കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ പോകുന്നതിനോടും ജോസഫ് വിഭാഗത്തിനു വിയോജിപ്പുണ്ട്. കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് പോകണമെന്ന സൂചനകളാണ് മോൻസും നൽകുന്നത്. പി.ജെ. ജോസഫും ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ല. കേരള കോൺഗ്രസിനെ വേണ്ടെന്ന കോട്ടയം ഡി.സി.സിയുടെ പ്രമേയം നേതൃത്വം ഇടപെടുേമ്പാൾ അപ്രസക്തമാകും. കേരള കോൺഗ്രസിെൻറ യു.ഡി.എഫ് പ്രവേശനത്തിന് ഉചിതസമയത്ത് ചർച്ച നടക്കും. ചർച്ചക്ക് ആര് മുൻകൈയെടുക്കുമെന്ന കാര്യം നേതൃത്വം തീരുമാനിക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള കോൺഗ്രസിനെ നിരന്തരം സ്വാഗതം ചെയ്യുന്ന സാഹചര്യത്തിൽ ഇതിനു പ്രസക്തിയേറെയാണെന്നും മോൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.