Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോൻസൺ കാറുകൾ...

മോൻസൺ കാറുകൾ വാങ്ങിയത്​ 500 രൂപക്ക്​; പറ്റിച്ചെന്ന്​ ത്യാഗരാജൻ

text_fields
bookmark_border
monson mavunkal
cancel
camera_alt

മോൺസ​െന്‍റ വീട്ടുമുറ്റത്ത്​ നിർത്തിയിട്ട ആഡംബര കാറുകൾ

കൊ​ച്ചി: 20 വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള ഇ​റ​ക്കു​മ​തി കാ​റു​ക​ൾ പുരാവസ്​തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ കൈക്കലാക്കിയത്​ ചു​ളു​വി​ല​യ്ക്കെന്ന്​ പരാതി. ബെന്‍സ്, ബി.എം.ഡബ്ല്യു, പോര്‍ഷെ തുടങ്ങിയ ആഡംബര​ കാ​റു​ക​ളാണ്​ ബം​ഗ​ളൂ​രു​വി​ലെ ത്യാഗരാജൻ​ എന്നയാളിൽനിന്ന്​​ വാ​ങ്ങി​യത്​. എന്നാൽ, പണം തരാതെ തന്നെ പറ്റിച്ചതായി ത്യാ​ഗ​രാ​ജ​ൻ പറഞ്ഞു.

ബെംഗളൂരു കോര്‍പറേഷന്‍ സര്‍ക്കിളില്‍ പഴയ ആഡംബരക്കാറുകളുടെ വില്‍പന നടത്തുകയാണ്​ ത്യാഗരാജൻ. 500 രൂപ മാത്രം നല്‍കിയാണ്​ ഏഴ്​ ആഡംബര വാഹനങ്ങള്‍ മോന്‍സന്‍ കൊച്ചിയിലെത്തിച്ചത്. റേഞ്ച് റോവര്‍ വാങ്ങാനാണ് മോന്‍സന്‍ ആദ്യം ത്യാഗരാജന്‍റെ ഗാരേജില്‍ എത്തിയത്. ഇതിന്​ 5 ലക്ഷം രൂപ നല്‍കി. ബാക്കിയുള്ളവക്ക്​ 500 രൂപ അഡ്വൻസ്​ മാത്രമാണ്​ നൽകിയതത്രെ. പണം ചോദിക്കു​േമ്പാഴൊക്കെ, അക്കൗണ്ടിൽ 'മരവിപ്പിച്ച'​ കോടിക്കണക്കിന് രൂപയുടെ കഥ പറഞ്ഞാണ്​ ത്യാഗരാജനെയും വീഴ്​ത്തിയത്​. കാറുകള്‍ക്ക് എല്ലാം കൂടി രണ്ടു കോടി രൂപയോളം വിലവരുമെന്ന് ത്യാഗരാജന്‍ പറയുന്നു.

അതിനിടെ, മോ​ൻ​സ​ൺ ലാ​പ്ടോ​പ്പും നോ​ട്ടെ​ണ്ണ​ൽ യ​ന്ത്ര​വും ഘ​ടി​പ്പി​ച്ച ലി​മോ​സ് കാ​റി​ന് ഇ​ൻ​ഷു​റ​ൻ​സു​പോ​ലു​മി​ല്ല. ഏ​ഴ് വാ​ഹ​ന​ത്തി​െൻറ ന​മ്പ​ർ പ്ലേ​റ്റു​ക​ളും വ്യാ​ജം. ല​ക്സ​സ്, റേ​ഞ്ച്റോ​വ​ർ എ​ന്നി​വ​യു​ടെ വി​വ​ര​മൊ​ന്നും പ​രി​വാ​ഹ​ൻ വെ​ബ്സൈ​റ്റി​ലി​ല്ല. ഫെ​രാ​രി രൂ​പ​മാ​റ്റം വ​രു​ത്തി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തി​ൽ ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഒ​ന്നു​മാ​ത്ര​മാ​ണ് മോ​ൻ​സ​ണിെൻറ പേ​രി​ലു​ള്ള​ത്. ഇൗ ​ര​ജി​സ്ട്രേ​ഷ​ൻ 2019ൽ ​അ​വ​സാ​നി​ച്ചു.

വൻകിട കാറുകൾ മു​റ്റ​ത്ത് നി​ര​ത്തി​യി​ട്ട് വ​മ്പ​ൻ സെ​റ്റ​പ്പാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു മോൻസണിന്‍റെ ല​ക്ഷ്യം. പ​ല​തും മൂ​ന്നും നാ​ലും കൈ​മ​റി​ഞ്ഞ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. കാ​റു​ക​ളി​ൽ ചി​ല​ത് പ​രാ​തി​ക്കാ​ർ​ക്കും ഇ​യാ​ൾ കൈ​മാ​റി​യി​ട്ടു​ണ്ട്.

കാ​റു​ക​ളു​ടെ എ​ൻ​ജി​ൻ ന​മ്പ​റും ഷാ​സി ന​മ്പ​റും ക​ണ്ടെ​ത്തി യ​ഥാ​ർ​ഥ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വെ​ള്ളി​യാ​ഴ്​​ച​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പിെൻറ പ​രി​ശോ​ധ​ന തു​ട​ർ​ന്നു. മോ​ൻ​സ​ണിെൻറ ആ​ഡം​ബ​ര കാ​ർ ഇ​ട​പാ​ട് അ​ന്വേ​ഷി​ക്കാ​ൻ മോ​ട്ടോ‌​ർ വാ​ഹ​ന വ​കു​പ്പ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഉ​ട​മ​സ്ഥാ​വ​കാ​ശം വ്യ​ക്ത​മാ​യാ​ൽ കാ​ർ രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് മോ​ൺ​സ​ണി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson Mavunkal
News Summary - Monson Mavunkal buy cars for Rs 500
Next Story