Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതട്ടിപ്പ് കേസിൽ മോൻസൺ...

തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ വിയ്യൂർ ജയിലിൽ ചോദ്യം ചെയ്യുന്നു

text_fields
bookmark_border
monson mavunkal
cancel

തൃശൂർ: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. വിയ്യൂർ അതിസുരക്ഷ ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആർ രസ്തത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെയും ഐ.ജി ഗുഗുലോത്ത് ലക്ഷ്മണയെയും മുൻ ഐ.ജി എസ്. സുരേന്ദ്രനെയും തട്ടിപ്പ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

പുരാവസ്തു ഇടപാടുമായി കെ. സുധാകരന് പങ്കില്ലെന്നാണ് മോൻസൺ കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. എന്നാൽ, കെ. സുധാകരനെതിരെ ഉറച്ച് നിൽക്കുകയാണ് പരാതിക്കാർ. സുധാകരന്‍റെ വിശ്വസ്തൻ എബിൻ, മോൻസണിൽ നിന്ന് മാസപ്പടി വാങ്ങിയെന്നും അതിന്‍റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും പരാതിക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson Mavunkalk sudhakaran
News Summary - Monson Mavunkal is interrogated in Viyyur Jail
Next Story