പീഡന കേസുകളിൽ ജാമ്യം തേടി മോൻസണിന്റെ ഹരജി
text_fieldsകൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം രണ്ട് പീഡനക്കേസുകളിൽ ജാമ്യം തേടി വ്യാജ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഹൈകോടതിയിൽ. ഉയർന്ന വിദ്യാഭ്യാസത്തിന് സൗകര്യം നൽകാമെന്നുപറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലും മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോൻസണിന്റെ ഹരജികൾ.
തനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പരാതി നൽകിയവർ മുൻ ഡ്രൈവർ അജിത്തുമായി ചേർന്ന് ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണ് പീഡനക്കേസുകളെന്നാണ് ഹരജിയിലെ ആരോപണം.
വ്യാജപുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലടക്കം പ്രതിയായ മോൻസൺ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.