മൺസൂൺ ബ്രേക്ക് പ്രതിഭാസം; സംസ്ഥാനത്ത് 44 ശതമാനം മഴ കുറവ്
text_fieldsതിരുവനന്തപുരം: കേരളത്തെ കടുത്ത വറുതിയിലേക്ക് തള്ളിവിടുമോയെന്ന ആശങ്കയേറ്റി കാലവർഷം. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 15 വരെയുള്ള കണക്കുപ്രകാരം 44 ശമതാനം മഴയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
1556.3 മില്ലി മീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് കേവലം 877.1 മില്ലിമീറ്റർ മഴ മാത്രം. തിമിർത്ത് പെയ്യേണ്ട കാലത്ത് ഒരുജില്ലയിൽ പോലും അധികമഴ ലഭിച്ചിട്ടില്ല. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ്; 60 ശതമാനം. തൊട്ടുപിന്നിൽ വയനാടാണ്-55 ശതമാനം.
'മണ്‍സൂണ്‍ ബ്രേക്ക് ' പ്രതിഭാസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് കാലവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
കാലവര്‍ഷപാത്തി ഹിമാലയന്‍ മേഖലയില്‍ കേന്ദ്രീകരിക്കുകയും കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യയില്‍ മഴ കുറയുന്നതുമായ സാഹചര്യമാണ് മണ്‍സൂണ്‍ ബ്രേക്ക്. മണ്‍സൂണ്‍ ബ്രേക്ക് ഒരാഴ്ചകൂടി തുടരുമെന്നും ഇവർ പറയുന്നു.
ഇതിന് ശേഷം മഴ എത്തുമെങ്കിലും നിലവിലെ കമ്മി കുറക്കാൻ ഇതു പര്യാപ്തമാകുമോയെന്ന കാര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനും സംശയമുണ്ട്.
കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതിനെക്കാളും 14 ശതമാനം മാത്രമാണ് മഴ കുറഞ്ഞത്.
ഇത്തവണ അത്രയും മഴ കിട്ടിയില്ലെങ്കിൽ വരുന്ന വേനൽക്കാലം കുടിനീരിനും കൃഷിക്കും വൈദ്യുതിക്കുമായി ജനം നെട്ടോട്ടമോടേണ്ടി വരുമെന്നും ഈ സാഹചര്യത്തിൽ ലഭിക്കുന്ന മഴ സംഭരിച്ച് ഉപയോഗിക്കാനുള്ള നടപടികളാണ് വേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.